കെജ്രിവാള്‍ ഹസാരയെ പിന്നില്‍ നിന്നും കുത്തി
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിനെതിരെ രംഗത്ത്. ഗാന്ധിയന്‍ അണ്ണാ ഹസാരെയെ രാഷ്ട്രീയലാഭത്തിന് വേണ്ടി കെജ്രിവാള്‍ ചതിച്ചു എന്നാണ് മോഡിയുടെ ആരോപണം. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡി ഇതാദ്യമായാണ് കെജ്രിവാളിനെതിരെ പരസ്യമായി രംഗത്തുവരുന്നത്.
അണ്ണാ ഹസാരെയെ കെജ്രിവാള്‍ പിന്നില്‍നിന്നും കുത്തുകയായിരുന്നു. അഴിമതിക്കെതിരെ ആരംഭിച്ച ജനകീയ മുന്നേറ്റത്തെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി കെജ്രിവാള്‍ രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റി. പുതിയ ആളുകള്‍ക്ക് വോട്ടുചെയ്യുമ്പോള്‍ ശ്രദ്ധാലുക്കളായിരിക്കണം എന്നും മോഡി കെജ്രിവാളിന്റെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചു.

ജയപ്രകാശ് നാരായണിന്റെ കാലത്തിന് ശേഷം കേന്ദ്രസര്‍ക്കാരിനും അഴിമതിക്കും എതിരെ നടന്ന വലിയൊരു സമരമായിരുന്നു അണ്ണാ ഹസാരെയുടേത്. അഴിമതി ഇല്ലാതാകുമെന്ന് നമ്മളെല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ ചിലര്‍ അണ്ണാ ഹസാരെയെ പിന്നില്‍ നിന്നും കുത്തി. സ്വന്തം രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ആ മുന്നേറ്റത്തെ രാഷ്ട്രീയ പാര്‍ട്ടിയാക്കി.
കോണ്‍ഗ്രസ് ഒരു കൈ ആളുകളെ കാണിച്ച് രണ്ട് കൈകൊണ്ടും രാജ്യത്തെ കൊള്ളടയിക്കുകയാണ്. എന്നാല്‍ പുതിയ ചില ആളുകള്‍ക്ക് രണ്ടുകൈയ്യും പോര എന്ന സ്ഥിതിയിലാണ്. കിട്ടാവുന്നിടത്തോളം ചൂലുകൊണ്ട് അടിച്ചുവാരുകയാണ് അവര്‍ ചെയ്യുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ ചിഹ്നമായ ചൂലിനെ കളിയാക്കിക്കൊണ്ട് മോഡി പറഞ്ഞു.












Click it and Unblock the Notifications