കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതാണ് നമ്മുടെ ലക്ഷ്യം... അവര്‍ കൂടി ബിജെപിക്കൊപ്പം വരണം, എംപിമാര്‍ക്ക് മോദിയുടെ നിര്‍ദേശം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും ക്ലാസെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹത്തിലെ എല്ലാ വിഭാഗക്കാര്‍ക്കുമിടയില്‍ സര്‍ക്കാരിന്റെ പദ്ധതികള്‍ എത്തിക്കാന്‍ സാധിക്കണമെന്ന് എംപിമാര്‍ക്ക് മോദി നിര്‍ദേശം നല്‍കി. സര്‍ക്കാരിലെ എല്ലാ മന്ത്രിമാരും പാര്‍ട്ടിയിലെ എംപിമാരുമായി അത്താഴവിരുന്ന് മാസത്തിലൊരിക്കല്‍ നടത്തണമെന്നും, പദ്ധതികളെ കുറിച്ച് ഇവര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നും മോദി നിര്‍ദേശിച്ചു.

1

ബിജെപിയുടെ ദ്വിദിന പരിശീലന പരിപാടിയിലാണ് മോദി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കിയത്. ലോക്‌സഭ, രാജ്യസഭയിലെ എംപിമാരെ 25 പേര്‍ വീതമുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് പ്രവര്‍ത്തനമുണ്ടാകുക. ഈ ഗ്രൂപ്പുകളെയാണ് മന്ത്രിമാര്‍ എല്ലാ കാര്യങ്ങളും അറിയിക്കേണ്ടത്. മന്ത്രിമാരുടെ വീടുകളില്‍ വെച്ചായിരിക്കും അത്തരം യോഗങ്ങളുണ്ടാവും. അതേസമയം പാര്‍ലമെന്റ് സെഷനുള്ള സമയത്ത് ഇളവുണ്ടാകില്ലെന്നും, മാസത്തില്‍ മാത്രം നടക്കുന്ന യോഗമാണ് ഇതെന്നും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

അതേസമയം ബിജെപിയുടെ എംപിമാര്‍ എല്ലാ നെഗറ്റീവ് സ്വഭാവങ്ങളും ഉപേക്ഷിക്കണം. പോസിറ്റീവായിട്ടുള്ള മനസ്സോടെ എല്ലാവരോടും ഇടപെടണം. ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ കൂടി നമ്മളുടെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരിക എന്നതായിരിക്കണം നമ്മുടെ ലക്ഷ്യം. അതിന് പോസിറ്റീവ് മനസ്സ് ആവശ്യമാണ്. നമ്മുടെ ലക്ഷ്യം 2024 ആയിരിക്കണം. അവിടെ ജയിക്കാനായിട്ടാവണം നമ്മള്‍ പ്രവര്‍ത്തിക്കുന്നതെന്നും മോദി വ്യക്തമാക്കി.

ഓരോ മണ്ഡലത്തിലും നിങ്ങള്‍ മികച്ച രീതില്‍ പരിചരിക്കാന്‍ തയ്യാറാവണം . നിങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ കൊണ്ടായിരിക്കണം ബിജെപിക്ക് വോട്ട് ലഭിക്കുന്നതെന്നും മോദി വ്യക്തമാക്കി. അതേസമയം വോട്ട് ചെയ്യാത്തവരെ കുറിച്ച് നെഗറ്റീവ് മനോഭാവം പാടില്ലെന്നും, അവര്‍ക്കും എല്ലാവിധത്തിലുള്ള സഹായങ്ങളും ചെയ്യണമെന്നാണ് മോദി പ്രവര്‍ത്തകരോട് പ്രധാനമായും നിര്‍ദേശിച്ചതെന്ന് പ്രഹ്ലാദ് ജോഷിയുടെ വ്യക്തമാക്കി. നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ജനങ്ങള്‍ നിങ്ങളുമായി അടുക്കുമെന്നും മോദി വ്യക്തമാക്കി.

ബീഹാറില്‍ കോണ്‍ഗ്രസിന്റെ പടയൊരുക്കം, 2015 ആവര്‍ത്തിക്കും, നിതീഷിനെ നേരിടാന്‍ ആ നേതാവെത്തുംബീഹാറില്‍ കോണ്‍ഗ്രസിന്റെ പടയൊരുക്കം, 2015 ആവര്‍ത്തിക്കും, നിതീഷിനെ നേരിടാന്‍ ആ നേതാവെത്തും

English summary
modi adviced bjp workers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X