കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടുമാസത്തിനുള്ളില്‍ മോദി വീണ്ടും പാകിസ്താനിലേക്ക്, എന്തിനാണിത്?

  • By ഭദ്ര
Google Oneindia Malayalam News

കറാച്ചി: നവംബര്‍ മാസത്തില്‍ മോദി വീണ്ടും പാകിസ്താന്‍ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ഹൈക്കമിഷണര്‍ ഗൗതം ബംബാവാലെയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

2015 ഡിസംബര്‍ മാസത്തിലായിരുന്നു മോദി അപ്രതീക്ഷിതമായി പാകിസ്താന്‍ സന്ദര്‍ശിച്ചത്. അഫ്ഗാനിസ്ഥാന്‍ യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പാകിസ്താനില്‍ ഇറങ്ങുമെന്ന് ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചത്. മോദിയുടെ സന്ദര്‍ശനത്തിന് പല വിമര്‍ശനങ്ങളും അന്ന് ഉയര്‍ന്നിരുന്നു.

 nawaz-sharif-narendramodi-

എന്തിനാണ് വീണ്ടും മോദി പാകിസ്താന്‍ സന്ദര്‍ശനത്തിന് ഒരുങ്ങുന്നത് എന്നാണ് ഇപ്പോഴത്തെ ചോദ്യം. ഇന്ത്യയും പാകിസ്താനും തമ്മില്‍ മാസങ്ങളായി ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ല.

കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയും പാക്കും സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. പാകിസ്താന്‍ തങ്ങളുടെ രാജ്യത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതിന് ശേഷം മാത്രനേ മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇടപ്പെടാവൂ, ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് പോകുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോദിയുടെ സന്ദര്‍ശനവും ചര്‍ച്ചയും ഫലത്തില്‍ എത്തുമോ എന്ന കാര്യത്തില്‍ വ്യക്തമല്ല. മാസങ്ങളായി കാശ്മീരില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. രാഷ്ട്രീയ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതിന് ഇരുരാജ്യങ്ങളുടെ തമ്മില്‍ ചര്‍ച്ച അത്യാവശ്യമാണെന്ന് പാകിസ്താന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍പും നിരവധി ചര്‍ച്ചകള്‍ നടന്നിട്ടും ഫലം കണ്ടിട്ടില്ല.

English summary
Modi again visit to pakistan in november
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X