കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരതയുടെ മറ്റൊരു പേരാണ് പാകിസ്താന്‍... സൈനികര്‍ക്കായി മൗനമാചരിച്ച് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: പുല്‍വാമ ഭീകരാക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി. ജനങ്ങള്‍ സൈന്യത്തില്‍ വിശ്വസിക്കണം. ഈ ആക്രമണത്തിന് പാകിസ്താന്‍ ഒരിക്കലും മറക്കാത്ത തിരിച്ചടി നമ്മള്‍ നല്‍കും. പാകിസ്താന്‍ എന്നത് ഭീകരതയുടെ മറ്റൊരു പേരായി മാറിയിരിക്കുകയാണ്. വിഭജനത്തിന് ശേഷം നിലവില്‍ വന്ന രാജ്യം, ഇന്ന് തീവ്രവാദത്തെ വളര്‍ത്തുകയാണ്. അവര്‍ ഇന്ന് കടക്കെണിയിലാണ്. പക്ഷേ ഇന്ത്യയെ തകര്‍ക്കലാണ് അവരുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു. അതേസമയം പാകിസ്താനെതിരായ തിരിച്ചടി രാജ്യം ആവശ്യപ്പെടുന്നതാണെന്നും അത് ഉണ്ടാവുമെന്നും മോദി വ്യക്തമാക്കി.

1

അതേസമയം സൈന്യം തിരിച്ചടിക്കുള്ള തന്ത്രം ഒരുക്കുന്നതായിട്ടാണ് ഇതോടെ വ്യക്തമാകുന്നത്. നാല് തരത്തിലുള്ള ഓപറേഷനുകളാണ് പ്ലാന്‍ ചെയ്യുന്നത്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പകരം മറ്റൊരു രീതി കണ്ടെത്തിയേക്കും. വ്യോമ മാര്‍ഗം ഭീകരക്യാമ്പുകളില്‍ മിസൈല്‍ ആക്രമണം നടത്താനുള്ള സാധ്യതകളും സൈന്യം പരിശോധിക്കുന്നുണ്ട്. ദീര്‍ഘദൂര മിസൈലുകള്‍ ഇതിനായി സജ്ജമാക്കുന്നുണ്ട്. പാകിസ്താന്‍ ആര്‍മി പോസ്റ്റുകള്‍, തീവ്രവാദികള്‍ ക്യാമ്പുകള്‍ എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബലൂചിസ്ഥാന്‍, സിന്ധ് പ്രവിശ്യകളില്‍ ആക്രമണം നടത്താനും സൈന്യം ലക്ഷ്യമിടുന്നുണ്ട്.

അതേസമയം സൈന്യത്തിന് തിരിച്ചടി നല്‍കാനുള്ള മാര്‍ഗം തിരഞ്ഞെടുക്കാമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് നമ്മുടെ രാജ്യം വേദനിക്കുകയാണ്. ഇതിനുള്ള തിരിച്ചടിയില്‍ പാകിസ്താന്‍ വേദനിക്കുമെന്നും മോദി വ്യക്തിമാക്കി. അണിയറയില്‍ കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തിന്റെ നീക്കങ്ങളെ വിലയിരുത്തും. രാജ്‌നാഥ് സിംഗാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഉന്നതതലയോഗവും ചേരുന്നുണ്ട്. ഭീകരക്യാമ്പുകളെ ലക്ഷ്യമിട്ട് 48 മണിക്കൂറില്‍ തന്നെ ആക്രമണം നടത്തിയേക്കും. സൈന്യത്തിനകത്ത് ഇതിന് വേണ്ടിയുള്ള ആവശ്യം ശക്തമാകുന്നുണ്ട്.

ശബാന ആസ്മി ദേശവിരുദ്ധയാണ്.... ബോളിവുഡില്‍ ഭൂരിഭാഗവും അത്തരക്കാരെന്ന് കങ്കണ!!ശബാന ആസ്മി ദേശവിരുദ്ധയാണ്.... ബോളിവുഡില്‍ ഭൂരിഭാഗവും അത്തരക്കാരെന്ന് കങ്കണ!!

English summary
modi against pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X