Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഡിയുടെ പട്ന റാലി രാജ്യത്തെ ഏറ്റവും വലിയ റാലി?

പട്‌ന: ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്രമോഡിയുടെ പട്‌നയിലെ റാലി ഗംഭീരമാക്കുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളും ഏറെക്കുറെ പൂര്‍ത്തിയായി. സംസ്ഥാനത്ത് ഇത് വരെ നടന്ന റാലികളില്‍ ഏറ്റവും വലിയ റാലി ആയിരിയ്ക്കും 2013 ഒക്ടോബര്‍ 27 ഞായറാഴ്ച നടക്കുന്നതെന്ന് ബിജെപി വക്താക്കള്‍ അറിയിച്ചു. റാലിയ്ക്ക് മുന്നോടിയായി പങ്കെടുക്കാനെത്തുന്നവര്‍ക്കും മോഡിയുടെ ആരാധകര്‍ക്കുമായി വന്‍ സജ്ജീകരണങ്ങളാണ് ഇതിനോടകം ഒരുക്കിയത്.

ബീഹാര്‍ ജനതയുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്ന ഈ പടുകൂറ്റന്‍ റാലി മുഖ്യമന്ത്രി നിതീഷ് കുമാറിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല മറുപടിയാണെന്ന് ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍ പറഞ്ഞു. പാര്‍ട്ടി സംഘടിപ്പിയ്ക്കുന്ന റാലിയല്ല ഇതെന്നും ബീഹാര്‍ ജനത ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയ്ക്ക് നല്‍കുന്ന വരവേല്‍പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

Narendra Modi

വിപുലമായ സജ്ജീകരണങ്ങളാണ് റാലിയ്ക്കായി ഒരുക്കിയിരിയ്ക്കുന്നത്. ഒട്ടേറെ ബസുകള്‍, ട്രെയിനുകള്‍ നൂറിലധികം ബോട്ടുകള്‍ എന്നിവയും റാലിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സൗജന്യ ഭക്ഷണ വിതരണവും ഉണ്ട്.

ഒക്ടോബര്‍ 23 വരെ ആയപ്പോള്‍ 10 ലക്ഷം പേരെ റാലിയ്ക്കായി വോയ്‌സ് എസ്എംഎസിലൂടെ ക്ഷണിച്ച് കഴിഞ്ഞു. മോഡിയുടെ സോഷ്യല്‍ മീഡിയ വിംഗും റലി വിജയിപ്പിയ്ക്കുന്നതിന് അണികളെ നിരത്താനുള്ള പരിശ്രമത്തിലാണ്. ഹാജിപൂര്‍, സോന്‍പൂര്‍, പട്‌ന എന്നിവിടങ്ങളില്‍ നിന്നായി 5,000 മോട്ടോര്‍ സൈക്കിളുകളും റാലിയില്‍ പങ്ക് ചേരും.

മോഡിയുടെ പ്രസംഗം കേള്‍ക്കുന്നതിനായി മിസ് കോള്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിസ് കോള്‍ സംവിധാനം ഉപയോഗിയ്ക്കുന്നതിന് 022-30256777 എന്ന നമ്പറില്‍ ഒരു മിസ് കോള്‍ നല്‍കിയാല്‍ മതി. ഒരു ബെല്ലിന് ശേഷം ഫോണ്‍ ഡിസ്‌കണക്ട് ആകുമ്പോള്‍ മോഡിയുടെ പ്രസംഗം വോയ്‌സ് മെസേജ് ആയി നിങ്ങളുടെ ഫോണില്‍ ലഭിയ്ക്കും.ഇന്റര്‍നെറ്റിലൂടെ പ്രസംഗം തത്സമയം കാണാന്‍ സാധിയ്ക്കും.

മോഡിയുടെ പ്രസംഗം നടക്കുന്ന ഞായറാഴ്ച ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നളന്ദയില്‍ ഒരു റാലിയില്‍ പങ്കെടുക്കാന്‍ പോയത് ഒളിച്ചോട്ടവും ഭീരുത്വവുമാണെന്ന് ലോക് ജനശക്തി പാര്‍ട്ടി നേതാവ് രാംവിലാസ് പാസ്വാന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+