കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി എന്റെയും പ്രധാനമന്ത്രി, ദില്ലി തിരഞ്ഞെടുപ്പ് ആഭ്യന്തര കാര്യം, പാകിസ്താന് കെജ്‌രിവാളിന്റെ മറുപടി

Google Oneindia Malayalam News

ദില്ലി: പാകിസ്താനുമായി യുദ്ധമുണ്ടായാല്‍ ഒരാഴ്ച്ച കൊണ്ട് ഇന്ത്യ വിജയിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയില്‍ രൂക്ഷ വിമര്‍ശനവുമായി പാക് വിദേശകാര്യ മന്ത്രി ഫവാദ് ഹുസൈന്‍. മോദിയുടെ ഭ്രാന്തിനെ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്നായിരുന്നു ഹുസൈന്‍ പറഞ്ഞത്. എന്നാല്‍ ആരോപണങ്ങള്‍ കടുക്കുന്നതിനിടെ അപ്രതീക്ഷിതമായി മോദിയെ പിന്തുണച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. മോദി തന്റെയും പ്രധാനമന്ത്രിയാണെന്നായിരുന്നു കെജ്‌രിവാളിന്റെ പരാമര്‍ശം.

1

ഇന്ത്യയിലെ ജനങ്ങള്‍ മോദിയുടെ ഭ്രാന്തിനെ തള്ളിക്കളയും. ഒരു സംസ്ഥാനത്ത കൂടി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന സമ്മര്‍ദമാണ് മോദിക്കുള്ളത്. അതുകൊണ്ടാണ് മേഖലയെ അപകടത്തിലാക്കുന്ന വാദങ്ങള്‍ മോദി നടത്തുന്നത്. മോദിക്ക് ആഭ്യന്തര കാര്യങ്ങളിലും വിദേശ കാര്യങ്ങളിലുമുള്ള നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. ഇത് കശ്മീരിനെതിരെ ഇന്ത്യയില്‍ നിന്നും പുറത്ത് നിന്നുമുള്ള പ്രതിഷേധങ്ങളും, പൗരത്വ നിയമവും സമ്പദ് ഘടന തകരുന്നതും കൊണ്ടാണെന്നും ഫവാദ് ചൗധരി ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കെജ്‌രിവാള്‍ രൂക്ഷ പരാമര്‍ശം നടത്തിയത്. നരേന്ദ്ര മോദി ഇന്ത്യയുടെയും എന്റെയും പ്രധാനമന്ത്രിയാണ്. ദില്ലി തിരഞ്ഞെടുപ്പ് വെറും ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സര്‍മാരുടെ ഇടപെടല്‍ ഞങ്ങള്‍ ഇക്കാര്യത്തില്‍ അനുവദിക്കില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു. നേരത്തെ ദില്ലി തിരഞ്ഞെടുപ്പിനെ സൂചിപ്പിച്ചായിരുന്നു പാക് മന്ത്രി മോദിയെ വിമര്‍ശിച്ചത്. പാകിസ്താന്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഒരുമയെ തകര്‍ക്കാനാവില്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

അതേസമയം ദില്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയും ലകെജ്‌രിവാളും തമ്മില്‍ ആരോപണങ്ങള്‍ അരങ്ങേറുന്നതിനിടെയാണ് ഈ പിന്തുണ. നേരത്തെ ബിജെപി എഎപി സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ക്കെതിരെ വീഡിയോകള്‍ പുറത്തുവിട്ടിരുന്നു. ദില്ലിയിലെ സ്‌കൂളുകള്‍ക്ക് നിലവവാരമില്ലെന്നും കുറഞ്ഞ നേരം മാത്രമാണ് ഇവിടെ പഠനം നടക്കുന്നതെന്നും ബിജെപി എംപിമാര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ എഎപിയുടെ മൊഹല്ല ക്ലിനിക്കുകള്‍ തട്ടിപ്പാണെന്നും ബിജെപി ആരോപിച്ചിരുന്നു.

പൗരത്വ പ്രക്ഷോഭത്തില്‍ നിതീഷിന് നന്ദി പറഞ്ഞ് കനയ്യകുമാര്‍, ബിജെപിക്ക് അമ്പരപ്പ്, കാരണം ഇതാണ്പൗരത്വ പ്രക്ഷോഭത്തില്‍ നിതീഷിന് നന്ദി പറഞ്ഞ് കനയ്യകുമാര്‍, ബിജെപിക്ക് അമ്പരപ്പ്, കാരണം ഇതാണ്

English summary
modi also my pm kejriwaql attacks pak minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X