കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആപ്പിന്റെ അടുത്ത ഉന്നം മോദിയും ബിജെപിയും

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസല്ല, വരുന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പിയും നരേന്ദ്ര മോദിയുമായിരിക്കും തങ്ങളുടെ എതിരാളികളെന്ന് ആം ആദ്മി പാര്‍ട്ടി. അരവിന്ദ് കെജ്രിവാളായിരിക്കും പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്നും നരേന്ദ്ര മോദിയും കെജ്രിവാളും തമ്മില്‍ നേരിട്ടുള്ള മത്സരമായിരിക്കും ഇത്തവണ ഉണ്ടാകുകയെന്നും ആപ്പ് വക്താവ് യോഗേന്ദ്ര യാദവ് പറഞ്ഞു.

കോണ്‍ഗ്രസ് വരും തിരഞ്ഞെടുപ്പില്‍ പ്രധാനപ്പെട്ട ഒരു ശക്തിയേ ആയിരിക്കില്ല എന്നാണ് അഭിപ്രായ സര്‍വ്വേകള്‍ പറയുന്നത്. കോണ്‍ഗ്രസ് അപ്രത്യക്ഷമാകും എന്നൊന്നും തങ്ങള്‍ കരുതുന്നില്ല. വലിയൊരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാജ്യമെങ്ങും ആളുകളുള്ള പാര്‍ട്ടിയാണത്. പക്ഷേ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് പറ്റില്ല. പകരം ആര് എന്ന് ജനങ്ങള്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവിടെയാണ് എ എ പിയുടെ പ്രസക്തി.

Yogendra-yadav

കോണ്‍ഗ്രസിന് പകരക്കാരാവാന്‍ എന്തായാലും ബി ജെ പിക്ക് കഴിയില്ല. ദളിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലിങ്ങള്‍ക്കും ബി ജെ പിയില്‍ വിശ്വസിക്കാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയായാലും നരേന്ദ്ര മോദിയോ പ്രധാനമന്ത്രിയായാലും രാജ്യത്തിന് അത് ഒരുപോലെ അപകടമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ നേതാവ് അരവിന്ദ് കെജ്രിവാളായിരിക്കും.

നരേന്ദ്ര മോദിയെയും ബി ജെ പിയും തിരഞ്ഞെടുപ്പില്‍ ടാര്‍ജറ്റ് ചെയ്യാനാണ് പാര്‍ട്ടിയുടെ തിരുമാനം. പൊതുവേദിയില്‍ ബി ജെ പിയുടെ നയങ്ങളെ ചോദ്യം ചെയ്യും. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഫോറങ്ങളും ഇതിനായി ഉപയോഗിക്കും. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് യോഗേന്ദ്ര യാദവ് പാര്‍ട്ടി നയങ്ങള്‍ വിശദീകരിച്ചത്.

English summary
AAP senior leader Yogendra Yadav said they will target Narendra Modi and his party in Lok sabha election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X