കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് വർഷത്തിനിടെ മോദിയും മന്ത്രിമാരും യാത്രയ്ക്കായ് ചിലവഴിച്ചത് 392 കോടി രൂപ; ഏറ്റവും കൂടുതൽ ചിലവഴിച്ചത് ആദ്യ വർഷം, കണക്കുകൾ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ദില്ലി: അന്താരാഷ്ട്ര ആഭ്യന്തര യാത്രയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മന്ത്രിമാരും 5 വര്‍ഷത്തിനിടെ ചെലവാക്കിയത് 392 കോടി രൂപയെന്ന് വിവരാവകാശ രേഖകള്‍. ഭരണമേറ്റെടുത്ത ആദ്യ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ യാത്രചെലവെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

<strong>രാഹുൽ വിചാരിച്ചിട്ട് നടക്കുന്നില്ല, സോണിയാ ഗാന്ധി രംഗത്ത്! വൻ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ</strong>രാഹുൽ വിചാരിച്ചിട്ട് നടക്കുന്നില്ല, സോണിയാ ഗാന്ധി രംഗത്ത്! വൻ ഉത്തരവാദിത്തം ഏറ്റെടുത്ത് സോണിയ

2018 ഡിസംബറില്‍ വിദേശകാര്യ മന്ത്രാലയം പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ മോദി നടത്തിയ 48 വിദേശ യാത്രകള്‍ക്കായി 2021 കോടി ഖജനാവില്‍ നിന്നും ചെലവാക്കിയതായി പറയുന്നു. പ്രധാനമന്ത്രിയുടെ വിമാനത്തിന്റെ അറ്റകുറ്റപ്പണിയും സുരക്ഷാ ചെലവുകളും അടക്കമാണ് ഇത്.

സ്വകാര്യ ചെലവുകൾ

സ്വകാര്യ ചെലവുകൾ

പ്രധാനമന്ത്രിയുടെ ഓഫീസ്, സെക്യൂരിറ്റി ഏജന്‍സികള്‍, മാധ്യമങ്ങളിലെ പ്രതിനിധികള്‍ തുടങ്ങിയ മറ്റ് അംഗങ്ങളുടെ ചെലവുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, പൊതുപ്രവര്‍ത്തകന്‍ അനില്‍ ഗാല്‍ഗലിക്ക് വിവരാവകാശ പ്രകാരം ലഭിച്ച മറുപടി പ്രകാരം മോദിയുടെയും മന്ത്രിമാരുടെയും സ്വകാര്യ ചെലവുകള്‍ മാത്രമേ കണക്കാക്കിയിട്ടുള്ളു.

ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍

ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍

എന്നിരുന്നാലും 2014 മെയ് മുതല്‍ മോദിയും അദ്ദേഹത്തിന്റെ മന്ത്രിമാരും നടത്തിയ അന്താരാഷ്ട്ര ആഭ്യന്തര യാത്രകളുടെ വിശദാംശങ്ങള്‍ വിവരാവകാശ രേഖയിലുണ്ട്. 392.57 ലക്ഷം രൂപ ആഭ്യന്തര, അന്തര്‍ദേശീയ യാത്രകള്‍ക്കായി മോദിയും മന്ത്രിമാരും ചെലവഴിച്ചതായാണ് മറുപടി.

അന്തര്‍ദേശീയ യാത്രകള്‍ക്ക് ചെലവിട്ടത് 292 കോടി

അന്തര്‍ദേശീയ യാത്രകള്‍ക്ക് ചെലവിട്ടത് 292 കോടി

ഇതില്‍ അന്തര്‍ദേശീയ യാത്രകള്‍ക്ക് ചെലവിട്ടത് 292 കോടി രൂപയാണ്. ബാക്കിയുള്ള തുക ആഭ്യന്തര യാത്രയ്ക്ക് ചെലവഴിച്ചു. കണക്കുകള്‍ രണ്ടായി വിഭജിച്ചാണ് മറുപടി. ഒരെണ്ണം പ്രധാനമന്ത്രിയും ക്യാബിനറ്റ് മന്ത്രിമാരും നടത്തിയ ആഭ്യന്തര അന്താരാഷ്ട്ര യാത്രകള്‍ മറ്റൊരെണ്ണം സംസ്ഥാന മന്ത്രിമാരുടെ ആഭ്യന്തര അന്താരാഷ്ട്ര യാത്രകള്‍.

സീനിയർ മന്ത്രിമാർ

സീനിയർ മന്ത്രിമാർ

പ്രധാനമന്ത്രിയും കാബിനറ്റ് മന്ത്രിമാരും അന്തര്‍ദേശീയ യാത്രയ്ക്കായി 263 കോടി രൂപയും ആഭ്യന്തര സന്ദര്‍ശനത്തിനായി 48 കോടി രൂപയും ചെലവാക്കി- ആകെ 311 കോടിയുടെ ചെലവ്.വിദേശ സന്ദര്‍ശനത്തിനായി 29 കോടി രൂപയും ആഭ്യന്തര യാത്രകള്‍ക്കായി 53 കോടി രൂപയുമായി സംസ്ഥാന മന്ത്രിമാര്‍ ആകെ ചെലവഴിച്ചത് 82 കോടി രൂപ. കൂടാതെ ജൂനിയര്‍ മന്ത്രിമാരെക്കാള്‍ സീനിയര്‍ മന്ത്രിമാരാണ് ആഭ്യന്തര യാത്രകള്‍ക്കായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്.

കൂടുതൽ ചിലവനാക്കിയത് 2014-15 വര്‍ഷം

കൂടുതൽ ചിലവനാക്കിയത് 2014-15 വര്‍ഷം

കേന്ദ്ര മന്ത്രിമാരുടെ വാര്‍ഷിക ചെലവ് വിവരങ്ങളും വിവരാവകാശ രേഖയില്‍ നല്‍കിയിട്ടുണ്ട്. മോദിയും മന്ത്രിമാരും ആദ്യ വര്‍ഷം അതായത് 2014-15 വര്‍ഷമാണ് ഏറ്റവും കൂടുതല്‍ പണം ചെലവാക്കിയത്. ആകെ 109.76 കോടി രൂപ. ഇതിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ചെലവ് കുറഞ്ഞു. പക്ഷേ 2018-19 വര്‍ഷം ഇത് വീണ്ടും കൂടി. അതായത് 2015-16ല്‍ എല്ലാ മന്ത്രിമാരുടെയും ആകെ ചെലവ് 98.16 കോടിയാണ്. ഇത് 2016-17 ല്‍ 57.62 കോടി രൂപയായി കുറഞ്ഞു. 2017-18ല്‍ ഇത് 51.64 കോടിയായി വീണ്ടും കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 2018-19ല്‍ ഇത് 76.32 കോടിയായിരുന്നു.

മറുപടി കൃത്യമല്ല

മറുപടി കൃത്യമല്ല

എല്ലാ മന്ത്രിമാരുടെയും കണക്കുകള്‍ വേര്‍തിരിച്ച് ചോദിച്ചപ്പോള്‍ കൃത്യമല്ലാത്ത മറുപടിയായി എല്ലാം കൂടി ഒന്നിച്ചാണ് നല്‍കിയതെന്ന് ഗാല്‍ഗാലി പറയുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ രേഖകള്‍ മുഴുവന്‍ ചിത്രവും നല്‍കുന്നില്ലെന്നും അത് പകുതി നിറഞ്ഞ സുതാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാര്‍, അവരുടെ യാത്രകള്‍ അടക്കമുള്ള എല്ലാ രേഖകളും പൊതുജനങ്ങള്‍ക്ക് ലഭ്യമാകും വിധം വെബ്‌സൈറ്റുകളില്‍ അപ്ലോഡ് ചെയ്യണമെന്നും ഇതുവഴി യാത്രകള്‍ക്കായുള്ള അനാവശ്യ ചെലവുകള്‍ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

English summary
Modi and ministers spent over Rs 392 crore on travel in five years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X