Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പ് മോദിയെയും ബിജെപിയെയും ടാര്‍ജറ്റ് ചെയ്യുന്നു

ദില്ലി: ആംആദ്മി പാര്‍ട്ടിയുടെ ലക്ഷ്യം നരേന്ദ്രമോദിയും ബിജെപിയുമാണെന്ന് എഎപി നേതാവ് യോഗേന്ദ്ര യാദവ്. അരവിന്ദ് കെജ്രിവാള്‍ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുണ്ടെന്നും യോഗേന്ദ്ര യാദവ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മോദിയെയോ രാഹുലിനെയോ പ്രധാനമന്ത്രിയാക്കിയാല്‍ അത് ഏറ്റവും വലിയ ദുരന്തമാണെന്നും യാദവ് പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലം പരിശാകുമെന്ന് താന്‍ വിശ്വസിയ്ക്കുന്നില്ലെന്നും എന്നാല്‍ പാര്‍ട്ടിയ്ക്ക് മികവ് നേടാനാകില്ലെന്നും യോഗേന്ദ്രയാദവ് പറഞ്ഞു.

Narendra Modi

മോഡി പ്രധാനമന്ത്രി ആയാല്‍ രാജ്യം നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളെപ്പറ്റിയും മറ്റും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ തങ്ങള്‍ പ്രചാരണം നടത്തുന്നതായും യോഗേന്ദ്രയാദവ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ അഴിമതി, ന്യൂനപക്ഷങ്ങള്‍ക്ക് ബിജെപിയോടുള്ള അകല്‍ച്ച ഇതെല്ലാം തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കരുതുന്നതെന്ന് യാദവ്. ലോക്‌സഭ തെരഞ്ഞെടുപ്പിലും അമരക്കാരനായി കെജ്രിവാള്‍ ഉണ്ടാകണമെന്നതാണ് ആഗ്രഹമെന്നും യോഗേന്ദ്രയാദവ് പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+