110 റാലിയുമായി മോദിയുടെ റെക്കോര്‍ഡ് കുതിപ്പ്, രാഹുല്‍ തൊട്ടുപിന്നില്‍, മുന്നേറ്റം ഇങ്ങനെ
ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റവും ശക്തമായ അവസ്ഥയിലാണ് ഉള്ളത്. കോണ്‍ഗ്രസും ബിജെപിയുമാണ് ഏറ്റവും മുന്‍നിരയിലുള്ളത്. കഴിഞ്ഞ തവണ നരേന്ദ്ര മോദിയുടെ പ്രചാരണങ്ങള്‍ക്ക് അടുത്തെത്താന്‍ പോലും പ്രതിപക്ഷത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണയും മോദി പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ തന്നെയുണ്ട്. അമിത് ഷായും പ്രചാരണങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്.

മോദി ആറ് റാലികളാണ് തുടരെ ഇനി നടത്താന്‍ പോകുന്നത്. ഇതില്‍ രണ്ടെണ്ണം ഉത്തര്‍പ്രദേശിലും രണ്ടെണ്ണം ബംഗാളിലുമാണ്. മധ്യപ്രദേശിലും ഹരിയാനയിലും ഓരോന്ന് വീതമാണ് ഉള്ളത്. അമിത് ഷാ 11 റാലികളാണ് നടത്താന്‍ ഒരുങ്ങുന്നത്. മോദിയാണ് ഏറ്റവുമധികം റാലികള്‍ നടത്തിയത്. അതേസമയം രാഹുല്‍ ഗാന്ധി തൊട്ടുപിന്നിലുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 110 റാലികളാണ് മോദി ഇതുവരെ നടത്തിയത്.
മാര്‍ച്ച് 11 മുതലാണ് മോദി 110 റാലി നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 103 റാലികളാണ് ഈ കാലയളവില്‍ നടത്തിയത്. വെറും ഏഴ് റാലികളുടെ വ്യത്യാസമാണ് ഇവര്‍ തമ്മിലുള്ളത്. യുപിയില്‍ പ്രധാനമന്ത്രി 19 റാലികളാണ് ഇതുവരെ നടത്തിയത്. രാഹുല്‍ 18 റാലിയുമായി തൊട്ടുപിന്നിലുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഉത്തര്‍പ്രദേശിന് മികച്ച പരിഗണനയാണ് നല്‍കുന്നതെന്നാണ് വ്യക്തമാകുന്നത്.
അതേസമയം ബംഗാളില്‍ 11 റാലികളാണ് മോദി നടത്തിയത്. ഇത് വന്‍ നേട്ടത്തിന് ബിജെപി ശ്രമിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഒഡീഷയില്‍ എട്ട് റാലികളാണ് മോദി നടത്തിയത്. ബിജെപി വന്‍ നേട്ടം പ്രതീക്ഷിക്കുന്ന മറ്റൊരു സംസ്ഥാനമാണിത്. രാജസ്ഥാന്, കേരളം, കര്‍ണാടക, മധ്യപ്രദേശ്, എന്നിവിടങ്ങളിലാണ് രാഹുല്‍ പ്രധാനമായും പ്രചാരണം നടത്തിയത്. 110 വ്യത്യസ്ത മണ്ഡലങ്ങളിലാണ് മോദി പ്രചാരണം നടത്തിയത്. എന്നാല്‍ രാഹുല്‍ ഒരു സംസ്ഥാനത്തെ തന്നെ വിവിധ മണ്ഡലങ്ങളില്‍ ഒന്നിലധികം റാലികള്‍ നടത്തിയിട്ടുണ്ട്. അമേഠി, വയനാട്, ബാരബങ്കി, ജയ്പൂര്‍, കോട്ട, കോഴിക്കോട്, കുരുക്ഷേത്ര, റായ്ബറേലി, സുല്‍ത്താന്‍പൂര്‍ എന്നിവയാണ് മുമ്പില്‍.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications