കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

110 റാലിയുമായി മോദിയുടെ റെക്കോര്‍ഡ് കുതിപ്പ്, രാഹുല്‍ തൊട്ടുപിന്നില്‍, മുന്നേറ്റം ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് പ്രചാരണം ഏറ്റവും ശക്തമായ അവസ്ഥയിലാണ് ഉള്ളത്. കോണ്‍ഗ്രസും ബിജെപിയുമാണ് ഏറ്റവും മുന്‍നിരയിലുള്ളത്. കഴിഞ്ഞ തവണ നരേന്ദ്ര മോദിയുടെ പ്രചാരണങ്ങള്‍ക്ക് അടുത്തെത്താന്‍ പോലും പ്രതിപക്ഷത്തിന് സാധിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. ഇത്തവണയും മോദി പ്രചാരണത്തിന്റെ മുന്‍പന്തിയില്‍ തന്നെയുണ്ട്. അമിത് ഷായും പ്രചാരണങ്ങളുടെ കാര്യത്തില്‍ മുന്‍പന്തിയിലാണ്.

1

മോദി ആറ് റാലികളാണ് തുടരെ ഇനി നടത്താന്‍ പോകുന്നത്. ഇതില്‍ രണ്ടെണ്ണം ഉത്തര്‍പ്രദേശിലും രണ്ടെണ്ണം ബംഗാളിലുമാണ്. മധ്യപ്രദേശിലും ഹരിയാനയിലും ഓരോന്ന് വീതമാണ് ഉള്ളത്. അമിത് ഷാ 11 റാലികളാണ് നടത്താന്‍ ഒരുങ്ങുന്നത്. മോദിയാണ് ഏറ്റവുമധികം റാലികള്‍ നടത്തിയത്. അതേസമയം രാഹുല്‍ ഗാന്ധി തൊട്ടുപിന്നിലുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 110 റാലികളാണ് മോദി ഇതുവരെ നടത്തിയത്.

മാര്‍ച്ച് 11 മുതലാണ് മോദി 110 റാലി നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 103 റാലികളാണ് ഈ കാലയളവില്‍ നടത്തിയത്. വെറും ഏഴ് റാലികളുടെ വ്യത്യാസമാണ് ഇവര്‍ തമ്മിലുള്ളത്. യുപിയില്‍ പ്രധാനമന്ത്രി 19 റാലികളാണ് ഇതുവരെ നടത്തിയത്. രാഹുല്‍ 18 റാലിയുമായി തൊട്ടുപിന്നിലുണ്ട്. കോണ്‍ഗ്രസും ബിജെപിയും ഉത്തര്‍പ്രദേശിന് മികച്ച പരിഗണനയാണ് നല്‍കുന്നതെന്നാണ് വ്യക്തമാകുന്നത്.

അതേസമയം ബംഗാളില്‍ 11 റാലികളാണ് മോദി നടത്തിയത്. ഇത് വന്‍ നേട്ടത്തിന് ബിജെപി ശ്രമിക്കുന്നു എന്നാണ് വ്യക്തമാക്കുന്നത്. ഒഡീഷയില്‍ എട്ട് റാലികളാണ് മോദി നടത്തിയത്. ബിജെപി വന്‍ നേട്ടം പ്രതീക്ഷിക്കുന്ന മറ്റൊരു സംസ്ഥാനമാണിത്. രാജസ്ഥാന്‍, കേരളം, കര്‍ണാടക, മധ്യപ്രദേശ്, എന്നിവിടങ്ങളിലാണ് രാഹുല്‍ പ്രധാനമായും പ്രചാരണം നടത്തിയത്. 110 വ്യത്യസ്ത മണ്ഡലങ്ങളിലാണ് മോദി പ്രചാരണം നടത്തിയത്. എന്നാല്‍ രാഹുല്‍ ഒരു സംസ്ഥാനത്തെ തന്നെ വിവിധ മണ്ഡലങ്ങളില്‍ ഒന്നിലധികം റാലികള്‍ നടത്തിയിട്ടുണ്ട്. അമേഠി, വയനാട്, ബാരബങ്കി, ജയ്പൂര്‍, കോട്ട, കോഴിക്കോട്, കുരുക്ഷേത്ര, റായ്ബറേലി, സുല്‍ത്താന്‍പൂര്‍ എന്നിവയാണ് മുമ്പില്‍.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ഫൂല്‍പൂരില്‍ തിരിച്ചുവരവിന് ബിജെപി....ത്രികോണ പോരാട്ടത്തില്‍ മുന്നിലെത്തും, കണക്കുകള്‍ ഇങ്ങനെഫൂല്‍പൂരില്‍ തിരിച്ചുവരവിന് ബിജെപി....ത്രികോണ പോരാട്ടത്തില്‍ മുന്നിലെത്തും, കണക്കുകള്‍ ഇങ്ങനെ

English summary
modi and rahul close fight in political rallies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X