നരേന്ദ്ര മോദിയാണ് ടിവിയുടെ ഐശ്വരം; മോദിയെ കാണിക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിക്കുന്നു
Recommended Video

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങള്‍ ടെലിവിഷനില്‍ കാണിക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ടിവി പ്രേക്ഷകരുടെ കണക്ക് രേഖപ്പെടുത്തുന്ന ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബാര്‍ക്) ആണ് കണക്ക് പുറത്ത് വിട്ടത്. ദൂരദര്‍ശനിലും മറ്റ് ചാനലുകളില്‍ മോദിയുടെ ദൃശ്യം കാണിക്കുമ്പോള്‍ കാഴ്ച്ചക്കാരുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

എപ്രില്‍, മെയ് മാസങ്ങളില്‍ മോദിയുടെ വിവിധ പരിപാടികള്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്നു. മുന്‍ ആഴച്ചകളിലേതിനേക്കാള്‍ ഇരട്ടിയിലധികം കാഴ്ച്ചക്കാരാണ് ഈ പരിപാടിക്ക് ഉണ്ടായതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മോദി പങ്കെടുക്കുന്ന പ്രദേശത്തെ ടിവി ചാനലുകളുടേയു റേറ്റിങ്ങി അത്ത് സമയം കൂടുന്നുണ്ട്. ഫെബ്രുവരി നാലിനു ബെംഗളൂരുവില്‍ പരിവര്‍ത്തന്‍ റാലിയില്‍ മോദി പങ്കെടുത്തപ്പോള്‍ കന്നഡ വാര്‍ത്താ ചാനലുകളുടെ പ്രേക്ഷ,കരുടെ എണ്ണം 418 ശതമാനായെന്നാണ് ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ ഉള്ളത്.












Click it and Unblock the Notifications