കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടികള്‍ വിലമതിക്കുന്ന സ്ഥലം പശുവളര്‍ത്തല്‍ സംഘടനയ്ക്ക് കൈമാറി, ബിജെപി സര്‍ക്കാരിനെതിരെ ആരോപണം

  • By Neethu
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനുമെതിരെ ആരോപങ്ങളുമായി കോണ്‍ഗ്രസ്സ് രംഗത്ത്. ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതത്തിന് അടുത്തുള്ള വിലപിടിപ്പുള്ള സ്ഥലം സ്വകാര്യ വ്യക്തികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് നല്‍കി എന്നാണ് ആരോപണം.

പശുക്കളെ വളര്‍ത്തുന്നതിനായി സ്വകാര്യ ട്രസ്റ്റിനാണ് സ്ഥലം കൈമാറിയിരിക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിന്റെ മകളായ അനാര്‍ പട്ടേലിന് പങ്കാളിത്വമുള്ള സ്വകാര്യ ട്രസ്റ്റിനാണ് സ്ഥലം കൈമാറിയത്.

anandibenpatel-modi

എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ആരോപണങ്ങളെ ബിജെപി എതിര്‍ത്തു. സ്ഥലം അനുവദിക്കുന്നതിനുള്ള എല്ലാ നിയമങ്ങളും അനുശാസിച്ച് തന്നെയാണ് കൈമാറിയിരിക്കുന്നത് എന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്.

സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില നിശ്ചയിച്ചത് സര്‍ക്കാര്‍ തന്നെയായിരുന്നു. 122 കോടി വിലവരുന്ന 245.62 ഏക്കര്‍ സ്ഥലമാണ് ട്രസ്റ്റിന് കൈമാറിയിരിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലം 2010 ല്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയും ആനന്ദിബെന്‍ പട്ടേല്‍ ധനകാര്യമന്ത്രിയും ആയിരുന്ന സമയത്താണ് കൈമാറുന്നത്.

ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ അഴിമതി ആരോപണത്തില്‍ ബിജെപി സ്റ്റേറ്റ് വക്താവ് ഐ കെ ജഡേജ പ്രതികരിച്ചു. ആരോപണം സത്യവിരുദ്ധമാണ്, അന്നത്തെ സ്റ്റേറ്റ് ലെവല്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം തന്നെയാണ് സ്ഥലത്തിന് വില നിശ്ചയിച്ചത്. സ്ഥല കൈമാറ്റത്തിന്റെ എല്ലാ നിയമവശങ്ങളും അന്ന് പാലിച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കൊണ്ടാണ് സ്ഥലം കൈമാറ്റം ചെയ്തത് എന്ന് അടിസ്ഥാനമില്ലാത്ത കാര്യമാണെന്നും ഇദ്ദേഹം പറഞ്ഞു.

English summary
Congress today alleged the then Gujarat government headed by Narendra Modi had offered land at higher rate to a trust which wanted to build a cow shelter in area near Gir Sanctuary but allotted land in the same location at "throwaway" rates to a private firm, whose partners were linked with Anar Patel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X