കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ കാല് പിടിക്കണ്ട, പണിയെടുത്താല്‍ മതി

Google Oneindia Malayalam News

ദില്ലി: തന്നോടുള്ള ബഹുമാന സൂചകമായി പാര്‍ട്ടി എം പിമാര്‍ കാലില്‍ തൊട്ട് നമസ്‌കരിക്കേണ്ട എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാല് പിടിക്കുകയല്ല, സ്വന്തം കര്‍ത്തവ്യം ഭംഗിയായി ചെയ്യുകയാണ് ജനപ്രതിനിധികള്‍ വേണ്ടത്. തന്റെ മാത്രമല്ല, സീനിയര്‍ നേതാക്കളോടും ബഹുമാനം കാണിക്കാന്‍ കാലില്‍ തൊട്ട് നമസ്‌കരിക്കുന്നത് നിര്‍ത്താന്‍ മോദി ബി ജെ പി എം പിമാരോട് ആവശ്യപ്പെട്ടു.

പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുക. കഠിനമായും ആത്മാര്‍ഥമായും പണിയെടുക്കുക. വിഷയം പഠിച്ച ശേഷം കാര്യങ്ങള്‍ ചര്‍ച്ചകളില്‍ ഉയര്‍ത്തുക. ദേശീയ വിഷയങ്ങളില്‍ മാധ്യമങ്ങളോട് അഭിപ്രായം പറയുന്നതില്‍ നിന്നും വിട്ടുനില്‍ക്കാനും മോദി ജനപ്രതിനിധികളോട് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ടവര്‍ മാത്രം അഭിപ്രായം പറയുക. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഗര്‍വ് കാട്ടരുത്.

narendra-modi-

മണ്ഡലങ്ങളിലെ ചര്‍ച്ചകളില്‍ എപ്പോഴും സാന്നിധ്യം ഉറപ്പുവരുത്തുക. ആവശ്യങ്ങള്‍ അറിയുക. മണ്ഡലങ്ങളിലെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിക്കുക. നേരത്തെ മന്ത്രിമാരുടെയും എം പി മാരുടെയും പേഴ്‌സണല്‍ സ്റ്റാഫില്‍ ബന്ധുക്കള്‍ ഉണ്ടാകരുതെന്ന് മോദി സഹപ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചിരുന്നു. മന്ത്രാലയങ്ങളുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനായി പത്തിന അജണ്ടയും മോദി മുന്നോട്ടുവച്ചിട്ടുണ്ട്.

ബുധനാഴ്ച വിവിധ വകുപ്പുകളിലെ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വതന്ത്രമായ പ്രവര്‍ത്തനത്തിന് ബ്യൂറോക്രസിയെ പ്രോത്സാഹിപ്പിച്ച മോദി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് സെക്രട്ടറിമാരോട് നിര്‍ദേശിച്ചു. തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മോദി ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ തന്നെ നേരിട്ട് അറിയിക്കാമെന്നും മോദി സെക്രട്ടറിമാരോട് പറഞ്ഞു.

English summary
Prime Minister Narendra Modi asks BJP MPs not to touch his feet to show respect.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X