മോദിയെത്തി, ദില്ലി തിരഞ്ഞെടുപ്പ് ചൂടില്‍
ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടിംഗ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പേ തലസ്ഥാന നഗരമായ ദില്ലി തിരഞ്ഞെടുപ്പ് ചൂടില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയാണ് ദില്ലിയെ തിരഞ്ഞെടുപ്പ് ചൂടിലെത്തിച്ചത്. ദില്ലിയില്‍ ബി ജെ പിയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് റാലിയാണിത്. ബി ജെ പിയുടെ സ്റ്റാര്‍ ക്യാംപെയ്‌നറുടെ പ്രസംഗം കേള്‍ക്കാന്‍ രാംലീല മൈതാനത്ത് ആളുകള്‍ തടിച്ചുകൂടി.

ലോക്‌സഭ തിരഞ്ഞെടുപ്പുകളിലും പിന്നീട് സംസ്ഥാന തിരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയെ വിജയിപ്പിച്ച മോദിയുടെ പ്രസംഗം ദില്ലിയിലും തങ്ങള്‍ക്ക് വോട്ടായിമാറും എന്ന പ്രതീക്ഷയിലാണ് ബി ജെ പി. ദീര്‍ഘകാലം ദില്ലി ഭരിച്ച കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു ശ്രമവും നടത്തിയില്ല എന്ന് മോദി കുറ്റപ്പെടുത്തി. പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ് ബി ജെ പിയുടെ സര്‍ക്കാര്‍. രാഷ്ട്രീയത്തില്ലല്ല വികസനത്തിലാകണം ശ്രദ്ധ.
ദില്ലിയിലെ ജനങ്ങള്‍ക്ക് 24 മണിക്കൂറും വൈദ്യുതി എത്തിക്കലാണ് ഞങ്ങളുടെ ലക്ഷ്യം. ഏത് കമ്പനിയില്‍ നിന്നും വൈദ്യുതി വാങ്ങണം എന്ന് തീരുമാനിക്കാന്‍ അവകാശമുള്ള ആദ്യത്തെ സംസ്ഥാനമാക്കി ദില്ലിയെ ഞങ്ങള്‍ മാറ്റും. ദില്ലിയിലെ അടിസ്ഥാന പ്രശ്‌നമായ വൈദ്യുതിക്കും വെള്ളത്തിനുമാണ് മോദി തന്റെ പ്രസംഗത്തില്‍ ഊന്നല്‍ കൊടുത്തത്. അധികാര തലപ്പത്ത് നിന്നും അഴിമതി തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ്.

പണക്കാര്‍ക്ക് വേണ്ടിയുള്ളതായിരുന്നു ബാങ്കുകള്‍. അത് ദേശസാല്‍ക്കരിച്ചതോടെ അഴിമതിയും കൂടി. പാവപ്പെട്ടവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യം. കോണ്‍ഗ്രസ് ഭരണകാലത്ത് ഏതെങ്കിലും പാവപ്പെട്ടവര്‍ ബാങ്കിനകത്ത് നില്‍ക്കുന്നത് കണ്ടിട്ടുണ്ടോ. എന്‍ ഡി എ ഭരണകാലത്ത് ദില്ലിയില്‍ മാത്രം 20 ലക്ഷത്തോളം ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങിയതായി മോദി പറഞ്ഞു.












Click it and Unblock the Notifications