മോദി മാമാ..ഞങ്ങളുടെ സ്‌കൂളിനേക്കാള്‍ വലുതാണോ നിങ്ങളുടെ റാലി? മോദിയ്ക്ക് എട്ടാം ക്ലാസുകാരന്റെ കത്ത്
ഭോപ്പാല്‍: പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലിയ്ക്ക് സ്‌കൂള്‍ ബസ്സ് അനുവദിച്ചതില്‍ പ്രതിഷേധിച്ച് മോദിയ്ക്ക് എട്ടാം ക്ലാസുകാരന്റെ കത്ത്. ഞങ്ങളുടെ സ്‌കൂളിനേക്കാള്‍ വലുതാണോ നിങ്ങളുടെ റാലി എന്നായിരുന്നു മോദിയോട് ദേവാംശ് എന്ന എട്ടാം ക്ലാസുകാരന്റെ ചോദ്യം മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ആഗസ്ത് 9, 10 തിയ്യതികളില്‍ നടക്കുന്ന റാലിയോടനുബന്ധിച്ച് സ്‌കൂള്‍ അവധി പ്രഖ്യാപിച്ചതില്‍ പ്രകോപിതനായ വിദ്യാര്‍ത്ഥി പ്രധാനമന്ത്രിയ്ക്ക് കത്തയക്കുകയായിരുന്നു...
വിദ്യാര്‍ത്ഥിയുടെ കത്ത് പ്രധാനമന്ത്രി പരിഗണിച്ചെന്നു മാത്രമല്ല റാലിയ്ക്ക് സ്‌കൂള്‍ ബസ്സുകള്‍ അനുവദിക്കാനുള്ള തീരുമാനം പിന്‍വലിക്കുകയും ചെയ്തു. ദേവാംശിന്റെ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കത്തില്‍ പറഞ്ഞ മറ്റു കാര്യങ്ങള്‍ ഇവയാണ്.

സ്‌കൂളിന് വെറുതെ അവധി നല്‍കരുത്
രാഷ്ട്രീയപാര്‍ട്ടികള്‍ യോഗം നടത്തുന്നതില്‍ വിരോധമില്ല. പക്ഷേ സ്‌കൂളിനു അവധി നല്‍കി റാലി നടത്തുന്നത് ശരിയാണോ എന്നായിരുന്നു എട്ടാം ക്ലാസു കാരന്റെ ചോദ്യം. സ്‌കൂള്‍ വാഹനങ്ങള്‍ക്കു പകരം മറ്റു വാഹനങ്ങള്‍ ഉപയോഗിച്ചു കൂടെ..

സ്‌കൂള്‍ ബസ്സുകള്‍ ഒഴിവാക്കിയാല്‍ നന്ന്
റാലിക്കെത്തണമെന്നു കരുതുന്നവര്‍ എങ്ങനെയെങ്കിലും എത്തിച്ചേരുമെന്നും അതിന് സ്‌കൂള്‍ വാഹനങ്ങള്‍ ഉപയോഗിക്കണമെന്നില്ലെന്നും ദേവാംശ് കത്തില്‍ പറയുന്നു

അവിടത്തെ സ്‌കൂളുകള്‍ക്ക് അവധിയൊന്നു നല്‍കാറില്ലല്ലോ
മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനങ്ങളില്‍ ഒട്ടേറേ പേരാണ് പ്രസംഗം കേള്‍ക്കാനെത്താറുളളത്. അവരൊക്കെ അവിടത്തെ കുട്ടികളുടെ സ്‌കൂള്‍ വാനിലാണോ എത്താറുള്ളതെന്നും മോദിയോട് ദേവാംശ് ചോദിക്കുന്നു.

ഞങ്ങളുടെ ഭാവി ഓര്‍ത്താല്‍ നന്ന്
രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് സ്‌കൂള്‍ ബസ്സുകള്‍ ഉപയോഗിക്കുന്നത് നിര്‍ത്തണമെന്ന് ശിവരാജ് മാമനോടും കൂടി ഒന്നും പറയണേ എന്നും മധ്യപദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ ഉദ്ദേശിച്ച് ദേവാംശ് കത്തില്‍ പറയുന്നു. നിങ്ങള്‍ രാഷ്ട്രീയ നേതാക്കള്‍ ഞങ്ങളുടെ ഭാവിയെ കുറിച്ച് ആലോചിക്കണമെന്നാണ് കത്തില്‍ ഒടുക്കം ദേവാംശ് പറയുന്നത്.












Click it and Unblock the Notifications