Get Updates
Get notified of breaking news, exclusive insights, and must-see stories!

ടാം റേറ്റിങ് മാത്രം ലക്ഷം വച്ച് പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി: രാഹുല്‍ ഗാന്ധി

സ്വന്തം പൊങ്ങച്ചത്തിനായി രാജ്യത്തിന് ഇത്രയധികം കഷ്ടനഷ്ടങ്ങളുണ്ടാക്കിയ ഒരു പ്രധാനമന്ത്രി ഇതുവരെ ഇന്ത്യയ്ക്കുണ്ടായിട്ടില്ലെന്ന് നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

ദില്ലി: ടെലിവിഷനിലെ റേറ്റിങ് ലക്ഷ്യം വെച്ച് മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയെ രാജ്യം ഇന്നേവരെ കണ്ടിട്ടില്ലെന്ന് എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സോണിയയുടെ അഭാവത്തില്‍ കോണ്‍ഗ്രസ്സ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മോദിക്കെതിരെ രാഹുലിന്റെ വിമര്‍ശനം.

മോദി അദ്ദേഹത്തിന്റെ പ്രതിച്ഛായയുടെ തടവിലാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. സ്വന്തം പൊങ്ങച്ചത്തിനായി രാജ്യത്തിന് ഇത്രയധികം കഷ്ടനഷ്ടങ്ങളുണ്ടാക്കിയ ഒരു പ്രധാനമന്ത്രി ഇതുവരെ ഇന്ത്യയ്ക്കുണ്ടായിട്ടില്ലെന്ന് നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് രാഹുല്‍ പറഞ്ഞു.

Rahul Gandhi

അതേസമയം നോട്ട് നിരോധനത്തെ തുടര്‍ന്ന് കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ മേഖലയിലുണ്ടായ പ്രശ്‌നങ്ങള്‍ ഗുരുതരമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ജനങ്ങള്‍ക്ക് ഉണ്ടായിരിക്കുന്ന ബുദ്ധിമുട്ടിന് അറുതി വരുത്താന്‍ എല്ലാ നടപടികളും സ്വീകരിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+