കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്ത് വര്‍ഷത്തിന് ശേഷം ലോക്‌സഭയില്‍ വോട്ട് രേഖപ്പെടുത്തുന്ന ആദ്യത്തെ പിഎം മോദി

  • By Aswathi
Google Oneindia Malayalam News

ദില്ലി: പത്ത് വര്‍ഷത്തിന് ശേഷം ആദ്യമായി ബുധനാഴ്ച പ്രധാനമന്ത്രി ലോക് സഭയില്‍ വോട്ട് രേഖപ്പെടുത്തി. നരേന്ദ്ര മോദിയിലൂടെയാണ് ലേക്‌സഭയില്‍ ഒരു പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തി ചരിത്രമെഴുതിയിരിക്കുന്നത്.

ജഡ്ജിമാരുടെ നിയമനത്തിനുള്ള കോളീജിയം സംവിധാനത്തിനു പകരം ജുഡീഷല്‍ അപ്പോയിന്റ്‌മെന്റ് സംവിധാനം രൂപവത്കരിക്കാനുള്ള ഭരണഘടനാ ഭേദഗതി ബില്ലിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചെയ്തത്.

narendra-modi

പത്തുവര്‍ഷക്കാലം പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിംഗ് രാജ്യസഭാംഗമായിരുന്നതിനാല്‍ ലോക്‌സഭയില്‍ വോട്ട് രേഖപ്പെടുത്താന്‍ അവകാശം ഉണ്ടായിരുന്നില്ല. ഈ പത്ത് വര്‍ഷക്കാലവും അദ്ദേഹം ലോക്‌സഭയില്‍ വോട്ട് രേഖപ്പെടുത്തിയതുമില്ല.

ഇലക്ട്രോണിക് സംവിധാനത്തിനു പകരം സ്ലിപ്പ് ഉപയോഗിച്ചാണ് നരേന്ദ്ര മോദി വോട്ട് രേഖപ്പെടുത്തിയത്. എന്നാല്‍ പ്രധാനമന്ത്രി വോട്ട് രേഖപ്പെടുത്തുമ്പോള്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയോ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോ സഭയില്‍ ഉണ്ടായിരുന്നില്ല.

English summary
For the first time in 10 years, the Prime Minister voted in the Lok Sabha on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X