എല്ലാ കളികൾക്ക് പിന്നിലും പ്രധാനമന്ത്രി നരേന്ദ്രമോദി! കലിപ്പ് തീരാതെ സിദ്ധരാമയ്യ...
ഒരു കോൺഗ്രസ് എംഎൽഎ പോലും ബിജെപി പാളയത്തിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരു: കർണാടകയിലെ എല്ലാ രാഷ്ട്രീയ കളികൾക്ക് പിന്നിലും പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ. ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെയായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. ജനാധിപത്യത്തെയും ഭരണഘടനയെയും നോക്കുകുത്തിയാക്കിയുള്ള ബിജെപിയുടെ നെറികെട്ട കളികൾക്ക് പിന്നിൽ പ്രധാനമന്ത്രിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.
ഗവർണറുടെ നടപടിയെ കുറ്റപ്പെടുത്തിയ സിദ്ധരാമയ്യ, കോൺഗ്രസും ജെഡിഎസും സുരക്ഷിതരാണെന്നും വ്യക്തമാക്കി. ജെഡിഎസിനും കോൺഗ്രസിനും പേടിക്കേണ്ട സാഹചര്യമില്ല, ഞങ്ങൾക്ക് കേവല ഭൂരിപക്ഷം തെളിയിക്കാനാവശ്യമായ അംഗബലമുണ്ട്. പക്ഷേ, ബിജെപിക്ക് അംഗബലവുമില്ല, ഭൂരിപക്ഷം തെളിയിക്കാൻ കഴിയുകയുമില്ല- സിദ്ധരാമയ്യ പറഞ്ഞു.

Recommended Video

കോൺഗ്രസിന്റെയും ജെഡിഎസിന്റെയും 118 എംഎൽഎമാരും വിധാൻ സൗധയിലുണ്ടെന്നും, ഒരു കോൺഗ്രസ് എംഎൽഎ പോലും ബിജെപി പാളയത്തിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ബിഎസ് യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർ വിധാൻ സൗധയിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വിധാൻ സൗധയിലെ ഗാന്ധി പാർക്കിന് മുന്നിലായിരുന്നു ധർണ്ണ. ഇരുപാർട്ടികളുടെ നേതാക്കളും ധർണ്ണയിൽ പങ്കെടുത്തിരുന്നു. എച്ച്ഡി ദേവഗൗഡ, ഗുലാം നബി ആസാദ് തുടങ്ങിയ മുതിർന്ന നേതാക്കളും വിധാൻ സൗധയിലെത്തി ധർണ്ണയെ അഭിസംബോധന ചെയ്തു.












Click it and Unblock the Notifications