ദീപാവലി കൊഴുപ്പിക്കാന്‍ മോദിയും പ്രിയങ്കയും മേരി കോമും!
അലഹാബാദ്: പ്രധാനമന്ത്രി 'നരേന്ദ്ര മോദി'യും കോണ്‍ഗ്രസ് നേതാവ് 'പ്രിയങ്ക ഗാന്ധി'യും ഈ ദീപാവലിക്ക് പടേ പടേന്ന് പൊട്ടും. മോദിയും പ്രിയങ്കയും മാത്രമല്ല, ബോക്സിംഗ് ഇതിഹാസം 'മേരി കോമും' ചൊവ്വയിലേക്ക് പോയ 'മംഗള്‍യാനും' ദീപാവലി ആഘോഷങ്ങള്‍ക്ക് ഒച്ചയും നിറവുമേകും. നനഞ്ഞുപോയതെങ്കിലും രാഹുലിന്റെ പേരിലുമുണ്ട് ദീപാവലി പടക്കങ്ങള്‍.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള ട്രെന്‍ഡാണ് രാഷ്ട്രീയ നേതാക്കളുടെയും സ്പോര്‍ട്സ് താരങ്ങളുടെയും പേരില്‍ ദീപാവലി പടക്കങ്ങള്‍ക്ക് പേരിടുക എന്നത്. കഴിഞ്ഞ വര്‍ഷം പൂക്കുറ്റിയുടെ രൂപത്തിലായിരുന്നു മോദി ബാംഗ്ലൂരില്‍ അവതരിച്ചത്. വില കുത്തനെ കയറുന്തോറും മോദിത്തിരികള്ക്കുള്ള ഡിമാന്‍ഡും കൂടി. കളിക്കാരെയും സിനിമാക്കാരെയും കടത്തിവെട്ടിയാണ് ദീപാവലി മാര്‍ക്കറ്റില്‍ മോദി ഹിറ്റായത്.

സൗഹൃദത്തിന്റെ പടക്കം എന്നാണ് ഇത്തവണ മോദി പടക്കങ്ങള്‍ക്ക് പേര്. കഴിഞ്ഞ വര്‍ഷം വന്‍ ഡിമാന്‍ഡ് ഉണ്ടായിരുന്ന രാഹുല്‍ പടക്കങ്ങളുടെ സ്ഥിതി എന്നാല്‍ ഇത്തവണ അതല്ല. കോണ്‍ഗ്രസ് നേതൃത്വത്തിലെ എന്ന പോലെ രാഹുലിന് പകരം പ്രിയങ്ക എന്നാണ് പടക്കക്കച്ചവടക്കാരുടെയും താല്പര്യം. എന്തായാലും പ്രിയങ്കയുടെ പേരില്‍ ബോംബ് അല്ല, പൂത്തിരിയാണ് ഇത്തവണ ഇറങ്ങിയിരിക്കുന്നത്.
ബീഹാര്‍ മുഖ്യമന്ത്രിമാരായിരുന്ന ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, മുന്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്, അക്ഷയ് കുമാര്‍, കത്രീന കൈഫ്, വിരാട് കോലി, എം എസ് ധോണി തുടങ്ങിയ സെലിബ്രിറ്റികളായിരുന്നു സാധാരണ പടക്ക വിപണികളിലെ ഹോട്ട് പേരുകള്‍. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇപ്പോള്‍ ഇവിടെയും താരം.
-
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
'വിരസതയും ഈഗോയും വില്ലനായി, വർഷങ്ങൾക്ക് ശേഷം പരസ്പരം മിസ് ചെയ്തു'; ലിസിയെ കുറിച്ച് പ്രിയദർശൻ












Click it and Unblock the Notifications