കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാസഖ്യത്തിന്റെ സമുദായ വോട്ടില്‍ വിള്ളല്‍... ബിജെപിയെ പിന്തുണച്ച് ഒബിസി വിഭാഗം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ 2014ല്‍ ബിജെപി കളിച്ച അതേ രീതി തന്നെ ഇത്തവണയും പരീക്ഷിക്കുന്നു. മഹാസഖ്യത്തിന്റെ പരമ്പരാഗത വോട്ടുബാങ്കിനെ പൊളിക്കാനുള്ള നീക്കമാണ് ബിജെപി പരീക്ഷിക്കുന്നത്. മോദി മുന്‍നിര്‍ത്തിയുള്ള ഈ നീക്കത്തിലൂടെ ജാതി സമവാക്യത്തിനേക്ക് പുറത്തേക്ക് മത്സരം നീളുന്നു എന്നാണ് വ്യക്തമാകുന്നത്. ഗ്രൗണ്ട് റിപ്പോര്‍ട്ടുകളില്‍ ബിജെപിയുടെ തിരിച്ചുവരവാണ് പ്രവചിക്കപ്പെടുന്നത്.

മോദി യുപി കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണങ്ങള്‍ ബിജെപിയിലേക്ക് മാത്രം കാര്യങ്ങള്‍ നീക്കിയിരിക്കുയാണ്. അതേസമയം മഹാസഖ്യത്തിന്റെ കണക്ക് കൂട്ടലുകള്‍ക്കപ്പുറം കോണ്‍ഗ്രസ് വളര്‍ന്നതും വലിയ തിരിച്ചടിയായിരിക്കുകയാണ്. വര്‍ഷങ്ങളായി സമാജ് വാദി പാര്‍ട്ടിയും ബിഎസ്പിയും കൊണ്ടുനടന്ന മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് കുതിപ്പുണ്ടാക്കുമെന്നാണ് വോട്ടിംഗ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്.

മഹാസഖ്യത്തെ വീഴ്ത്തി

മഹാസഖ്യത്തെ വീഴ്ത്തി

യോഗി ആദിത്യനാഥിനെ മുന്‍നിര്‍ത്തിയുള്ള നീക്കങ്ങളാണ് ആദ്യ ഘട്ടത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയത്. യാദവ, ജാദവ വോട്ടര്‍മാര്‍ യോഗിയെ വലിയ രീതിയില്‍ എതിര്‍ക്കുന്നുണ്ട്. ഇതുകാരണം മുസ്ലീം, യാദവ, ദളിത്, ജാട്ട് വോട്ടുബാങ്കെന്ന ഫോര്‍മുലയുണ്ടാക്കാന്‍ മഹാസഖ്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ രണ്ടാം ഘട്ടം മുതല്‍ മോദിയെ ശക്തമായി പ്രചാരണത്തിറക്കിയതോടെ ഈ നീക്കം പാളിയിരിക്കുകയാണ്. മോദിക്കൊപ്പം എത്താന്‍ മഹാസഖ്യത്തിന് സാധിക്കാത്തതും വലിയ തിരിച്ചടിയായി.

ഒബിസി വോട്ടര്‍മാര്‍

ഒബിസി വോട്ടര്‍മാര്‍

യാദവര്‍ ഒബിസി വിഭാഗത്തില്‍പ്പെടുന്നവരാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടിയുടെ കാലത്ത് ഇവര്‍ക്ക് ശക്തമായ പ്രാതിനിധ്യം ഭരണത്തില്‍ ഉണ്ടായിരുന്നു. പക്ഷേ ബിജെപി മറ്റ് ഒബിസി വിഭാഗത്തിനാണ് പ്രാധാന്യം നല്‍കിയത്. ഒബിസി വിഭാഗം സംസ്ഥാനത്ത് 40 ശതമാനമുണ്ട്. അതേസമയം യാദവ വിഭാഗം 15 ശതമാനമാണ് ഉള്ളത്. ഇവിടെ ഒബിസി വോട്ടര്‍മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണം കാരണം മോദിക്ക് തന്നെ വോട്ട് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ഭരണത്തിനെതിരെ വികാരമുണ്ടെങ്കിലും മോദിക്ക് ഒരുവസരം കൂടി നല്‍കാമെന്നാണ് ഇവര്‍ പറയുന്നത്.

എന്തുകൊണ്ട് ബിജെപി?

എന്തുകൊണ്ട് ബിജെപി?

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ബിജെപിയുടെ ഏറ്റവും വലിയ കരുത്ത്. മോദിക്ക് വേണ്ടി വോട്ട് ചെയ്യാന്‍ സംസ്ഥാനത്തിന് പുറത്ത് ജോലി ചെയ്യുന്നവര്‍ പോലും യുപിയിലേക്ക് എത്തിയിട്ടുണ്ട്. പ്രധാനമായും യുവാക്കളായ വോട്ടര്‍മാരുടെയും കന്നി വോട്ടര്‍മാരുടെയും വോട്ടുകള്‍ വര്‍ധിച്ചത് ബിജെപി വമ്പന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ഇവര്‍ മോദിക്ക് ഒരവസരം കൂടി നല്‍കിയാല്‍ രാജ്യത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കുമെന്നാണ് പറയുന്നത്. ഇത് വലിയ പോസിറ്റീവ് ഘടകമാണ് ബിജെപിയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

അടിയൊഴുക്കുകള്‍ ഇല്ല

അടിയൊഴുക്കുകള്‍ ഇല്ല

ബിജെപിയെ ബാധിക്കുന്ന തരത്തില്‍ അടിയൊഴുക്കുകള്‍ യുപിയില്‍ ഇല്ല. മഹാസഖ്യത്തിന്റെ പരമ്പരാഗത വോട്ടുകള്‍ ബിജെപിയിലേക്ക് പോകുന്നതാണ് മാത്രമാണ് ഏക മാറ്റം. 52 സീറ്റ് വരെ ബിജെപിക്ക് യുപിയില്‍ നിന്ന് ലഭിക്കാം. 2014ല്‍ 73 സീറ്റാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്. ഇതില്‍ 71 സീറ്റുകള്‍ ബിജെപിക്കും രണ്ട് സീറ്റുകള്‍ അപ്‌നാദളിനുമാണ് ലഭിച്ചത്. ഇത്തവണ ഭരണവിരുദ്ധ വികാരം കാരണം 19 സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാകും. പക്ഷേ കേന്ദ്രത്തില്‍ ശക്തമായ ഭരണത്തിന് ഈ സീറ്റുകള്‍ ബിജെപിയെ സഹായിക്കും.

അമിത് ഷായുടെ തന്ത്രം

അമിത് ഷായുടെ തന്ത്രം

മഹാസഖ്യത്തിനെതിരെ വ്യക്തിപരമായ ആരോപണം ഉന്നയിച്ചത് പ്രശ്‌നങ്ങളുണ്ടാക്കി വിഷയങ്ങളെ വഴിമാറ്റിയത് അമിത് ഷായാണ്. നിയമസഭാ തിരഞ്ഞെടുപ്പിലെ വീഴ്ച്ചകള്‍ പരിഹരിക്കാന്‍ നേരത്തെ തന്നെ യുപി കേന്ദ്രീകരിച്ച് അദ്ദേഹം പ്രവര്‍ത്തനം ശക്തമാക്കിയിരുന്നു. സ്ഥിരമായി ഒരുപാര്‍ട്ടിക്ക് മാത്രം വോട്ട് ചെയ്യാത്ത വിഭാഗങ്ങളെ ബിജെപിയിലേക്ക് കൊണ്ടുവരുന്നതിനുള്ള തന്ത്രമാണ് ആദ്യം തയ്യാറാക്കിയത്. ഇതിലാണ് ഒബിസികെ മടക്കി കൊണ്ടുവരാനായത്. 2014ലെ തന്ത്രമാണ് ഇത്. മഹാസഖ്യത്തിന്റെ പ്രാദേശിക തലത്തിലെ പ്രശ്‌നങ്ങള്‍ വലിയ നേട്ടം ബിജെപിക്കുണ്ടാക്കുകയും ചെയ്തു.

കോണ്‍ഗ്രസ് സ്‌പോയിലര്‍

കോണ്‍ഗ്രസ് സ്‌പോയിലര്‍

കോണ്‍ഗ്രസ് അമേഠിയിലും റായ്ബറേലിയിലും വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നുണ്ട്. എന്നാല്‍ ബാക്കി എല്ലാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്‌പോയിലറാണ്. മുസ്ലീം വോട്ടുകള്‍ ഇത്തവണ കൂടുതലായി കോണ്‍ഗ്രസ് നേടും. അസംഖഡ്, കനൗജ്, തുടങ്ങിയ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടില്ലെങ്കിലും, മറ്റ് മേഖലകളില്‍ സമാജ് വാദി പാര്‍ട്ടിക്ക് കടുത്ത ഭീഷണിയാണ് കോണ്‍ഗ്രസ്. ബിഎസ്പിയുടെ ദളിത് വോട്ടുബാങ്കും കോണ്‍ഗ്രസ് പിളര്‍ത്തും. 10 ശതമാനം വോട്ട് ഇരുവര്‍ക്കുമായി നഷ്ടമാകുമെന്നാണ് പ്രവചനം.

മോദിക്കുള്ള നേട്ടം

മോദിക്കുള്ള നേട്ടം

യുപിയില്‍ നിരവധി ശൗചാലയങ്ങളും ഗ്യാസ് കണക്ഷനുകളും മോദി സര്‍ക്കാരിന്റെ കാലത്ത് ലഭിച്ചിരുന്നു. ഇത് സ്ത്രീകളെയും യുവാക്കളെയും ബിജെപിയുടെ ശക്തമായ വോട്ടുബാങ്കായി മാറ്റിയിരിക്കുകയാണ്. ഇവര്‍ ഉത്തര്‍പ്രദേശിന്റെ വോട്ടുബാങ്കിന്റെ 50 ശതമാനത്തെ സ്വാധീനിക്കുന്നുണ്ട്. അതാണ് വലിയ ഇടിവ് ബിജെപിക്ക് ഉണ്ടാവാതിരിക്കാനുള്ള പ്രധാന നേട്ടം. മറ്റൊന്ന് യാദവരും ജാദവരും പരമ്പരാഗതമായി ശത്രുക്കളാണ്. ഇവരെ ഒന്നിപ്പിക്കാനുള്ള അഖിലേഷിന്റെ ശ്രമം വന്‍ തിരിച്ചടിയായിരിക്കുകയാണ്. മോദിക്കുള്ള വലിയ നേട്ടവും ഇത് തന്നെയാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

മോദിക്ക് നാണമില്ല, അമിത് ഷാ ഗുണ്ട, ഒറ്റവോട്ടും ബംഗാളില്‍ നിന്ന് ബിജെപിക്ക് കിട്ടില്ലെന്ന് മമത!!മോദിക്ക് നാണമില്ല, അമിത് ഷാ ഗുണ്ട, ഒറ്റവോട്ടും ബംഗാളില്‍ നിന്ന് ബിജെപിക്ക് കിട്ടില്ലെന്ന് മമത!!

English summary
modi breaks caste arithemetic worry for opposition
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X