കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി പ്രതീക്ഷ നല്‍കുന്നു; കെജ്‌രിവാളും രാഹുലും പരാജയമെന്ന് അനുപം ഖേര്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് രാജ്യമെങ്ങുനിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വിമര്‍ശനം ഉയരുമ്പോഴും മോദിക്ക് പിന്തുണയുമായി ബോളിവുഡ് നടന്‍ അനുപം ഖേര്‍. പ്രധാനമന്ത്രി മോദി ഇന്ത്യയിലെ ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ടെന്നും എന്നാല്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും പരാജയമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കറന്‍സി മാറ്റം ജനങ്ങള്‍ക്കുണ്ടായ ദുരിതത്തെക്കുറിച്ചും അനുപം ഖേറിന് മറുപടിയുണ്ട്. വീട്ടില്‍ പെയിന്റ് ചെയ്യുമ്പോള്‍ മറ്റു മുറികളിലും മറ്റും നമ്മള്‍ അഡ്ജസ്റ്റ് ചെയ്യാറില്ലേ. ഇതും അതുപോലെ അഡ്ജസ്റ്റ് ചെയ്യേണ്ട കാര്യം മാത്രമാണെന്ന് നടന്‍ പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കാനുള്ള സര്‍ക്കാരിന്റെ ആത്മാര്‍ഥമായ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ് കറന്‍സി പിന്‍വലിക്കല്‍.

anupam-kher

ചിലര്‍ക്ക് ഇപ്പോഴാണ് ജോലിക്കാരെക്കുറിച്ച് ഓര്‍മവരുന്നത്. അവര്‍ക്ക് തൊഴിലാളികളോട് സ്‌നേഹക്കൂടുതലുണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി ക്യൂ നില്‍ക്കുകയാണ് വേണ്ടത്. രാഹുല്‍ ഗാന്ധിയെയും കെജ് രിവാളിനെയും സൂചിപ്പിച്ച് അനുപം ഖേര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി ക്യൂ നില്‍ക്കാന്‍ പോയതിനെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു.

ഒരിക്കലും ബാങ്കില്‍ പോലും പോകാത്ത ഒരാള്‍ എടിഎമ്മിന് പുറത്ത് ക്യൂ നില്‍ക്കുമ്പോള്‍ അയാളുടെ പ്രവര്‍ത്തിയെക്കുറിച്ച് ജനങ്ങള്‍ക്ക് സംശയമുണ്ടായിരിക്കും. കറന്‍സി പിന്‍വലിച്ചതിനുശേഷം രാഹുല്‍ തന്റെ മണ്ഡലമായ അമേത്തിയില്‍ എന്നെങ്കിലും പോയിട്ടുണ്ടോ? ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോയെന്നും അനുപം ഖേര്‍ ചോദിച്ചു.

English summary
Modi brings hope; Kejriwal, Rahul disappoint, says Anupam Kher at Sahitya AajTak
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X