കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റാസ്ദാര്‍ കാംദാറിനെ വലിച്ചിറക്കും, പുതിയ വിവാദം..കോണ്‍ഗ്രസിന് ഇനി രക്ഷയില്ല, വായടപ്പിച്ച് മോദി

  • By Desk
Google Oneindia Malayalam News

ദില്ലി: റാസ്ദാര്‍ എത്തി... ഇനി കാംദാറിനെ റാസ്ദാര്‍ പുറത്തുകൊണ്ടുവരും... അഗസ്തവെസ്റ്റ്ലാന്‍റ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലേക്ക് എത്തിക്കും കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് മോദി. അഗസ്ത വെസ്‌ററ് ലാന്റ് ചോപ്പര്‍ അഴിമതിയില്‍ കോണ്‍ഗ്രസിനെതിരെ പുതിയ ആരോപണവുമായാണ് മോദിയെത്തിയത്.

<strong>പോക്‌സോ കേസ് പ്രതിയായ യൂത്ത്‌ലീഗ് മലപ്പുറം ഉപാധ്യക്ഷനെകുറിച്ച് യൂത്ത്‌ലീഗില്‍ സമാന്തര അന്വേഷണം, റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് സംസ്ഥാന നേതൃത്വം</strong>പോക്‌സോ കേസ് പ്രതിയായ യൂത്ത്‌ലീഗ് മലപ്പുറം ഉപാധ്യക്ഷനെകുറിച്ച് യൂത്ത്‌ലീഗില്‍ സമാന്തര അന്വേഷണം, റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെന്ന് സംസ്ഥാന നേതൃത്വം

രാജസ്ഥാനിലെ സുമേപൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. അഗസ്ത വെസ്‌റ്റ് ലാന്‍റ് അഴിമതിയിലെ ഇടനിലക്കാരനായ ക്രിസ്റ്റ്യന്‍ മൈക്കിള്‍ നാംദാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ റാസ്ദാര്‍ എന്നാണ് വിശേഷിപ്പിച്ചത്.കോണ്‍ഗ്രസ് പാര്‍ട്ടിയെ നാംദാറും രാഹുല്‍ ഗാന്ധിയെ കാംദാറെന്നും ആണ് മോദി വിശേഷിപ്പിക്കുന്നത്.റാസ്ദാറെന്നാല്‍ ഇടനിലക്കാരനെന്നാണ് അര്‍ത്ഥം.

Narendra Modi

അഗസ്ത വെസ്റ്റ്‌ലാന്‍റ് അഴിമതിയിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നിരുന്നു.ഇതാണ് മോദി നാംദാര്‍ പാര്‍ട്ടിയുടെ റാസ്ദാറിനെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതെന്ന് പറയുന്നത്.ഇനി കോണ്‍ഗ്രസിന്‍റെ ഭാവി ഇടനിലക്കാരന്‍റെ വാക്കുകള്‍ക്കനുസരിച്ചാണെന്ന് മോദി പറയുന്നു.

വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തുറുപ്പ് ചീട്ടാണ് ഇപ്പോള്‍ വീണ് കിട്ടിയിരിക്കുന്നത്.2019 ലോകസഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍വിജയം നല്കാന്‍ കഴിയും വിധം അഗസ്ത വെസ്റ്റ്‌ലാന്‍റ് അഴിമതി ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മൈക്കിളിനെ ദുബായില്‍ നിന്നും ദില്ലിയിലേക്ക് സിബിഐ കൊണ്ടുവന്നിരുന്നു.ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെയും സിബിഐ ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന്റെും നേതൃത്വത്തില്‍ യൂണികോണ്‍ എന്ന രഹസ്യകോഡില്‍ നടന്ന ഓപ്പറേഷനാണ് ക്രിസ്റ്റ്യന്‍ മൈക്കിളിനെ കൊണ്ടുവന്നിരുന്നു.സിബിഐ ജോയിന്‍ ഡയറക്ടര്‍ സായ് മനോഹറിന്റെ നേതൃത്വത്തില്‍ സംഘം ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ പോയിട്ടുണ്ട്.

12 ആഡംബര ഹെലികോപ്റ്റര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടതാണ് അഗസ്ത വെസ്റ്റ് ലാന്‍റ് അഴിമതി.പ്രസിഡന്റ്,പ്രധാനമന്ത്രി,മുന്‍ മന്ത്രിമാര്‍,എന്നിങ്ങനെ മറ്റ് വിഐപികള്‍ എന്നിവര്‍ക്കായി യുപിഎ സര്‍ക്കാര്‍ കാലത്ത് ഹെലികോപ്റ്റര്‍ വാങ്ങിയത്.മിഷേല്‍ കുറ്റാരോപിതരുമായി ക്രിമില്‍ ഗൂഡാലോചന നടത്തിയെന്നാണ് പറയുന്നത്.ഇതില്‍ ഐഎഫ് ചീഫ് എസ്പി ത്യാഗിയും ഉള്‍പ്പെടുന്നു.

അഗസ്ത വെസ്റ്റ്‌ലാന്‍റിന്‍റെയും ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെയും ഇടനിലക്കാരനായി ക്രിസ്റ്റ്യന്‍ മൈക്കിള്‍ ചരിതരത്തിലിടം നേടിയ ഉപദേശകന്‍ എന്നാണ് അറിയപ്പെടുന്നത്.ഹെലികോപ്റ്റര്‍ ഇടപാടിനായി ഇന്ത്യയിലേക്ക് വരികയും പ്രതിരോധ മന്ത്രാലയവുമായി ചര്‍ച്ചനടത്തിയും അഴിമതി നടത്തുകയായിരുന്നു.അഗസ്ത വെസ്റ്റ് ലാന്റിന്റെ കൈയാളായ് എല്ലാ നടപടികളും ചെയ്തത് ക്രിസ്റ്റ്യന്‍ ആണ്.ഇയാള്‍ക്ക് ഇന്ത്യന്‍ മിലിറ്ററി ഒപ്പറേഷന്‍സ് വരെ അറിയാമായിരുന്നെന്ന് അഗസ്ത വെസ്റ്റ്‌ലാന്റ് തന്നെ സമ്മതിച്ചിരുന്നു.ദുബായിലെയും ലണ്ടനിലേയും സ്ഥാപനങ്ങളിലൂടെയാണ് ഇയാളുടെ ഇടപാടുകളെല്ലാം.ദുബായില്‍ മൈക്കിള്‍ അറസ്റ്റിലായിരുന്നു.

English summary
Modi brings out new controversy against congress on AgastaWestland helicopter bribe which pull out the tong of congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X