മോദി ബ്രസ്സല്‍സില്‍, ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കം: ഇനി സംഭവിക്കുന്നത്
ദില്ലി; തീവ്രവാദി ആക്രമണത്തിന് പിന്നാലെ മോദി ബ്രസ്സല്‍സില്‍ എത്തി. കഴിഞ്ഞ ദിവസം സ്‌ഫോടനത്തില്‍ 32 ആളുകള്‍ കൊല്ലപ്പെട്ട് സ്ഥലത്തേക്കാണ് മോദിയുടെ സന്ദര്‍ശനം. ഇതേ സമയം ഇന്ത്യ യൂറോപ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോദി ബെല്‍ജിയതത്തിലെത്തിയത്.
നാലുവര്‍ഷത്തിന് ശേഷമാണ് യൂണിയന്‍ ഉച്ചകോടി നടക്കുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ ഒട്ടേറെ വാണിജ്യ വ്യാപാര കരാറുകളില്‍ ധാരണയുണ്ടാകുമെന്നാണ് സൂചന. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച വൈകിട്ടി ബ്രസ്സല്‍സിലേക്ക് യാത്ര തിരിച്ചു.

ബെല്‍ജിയം തലസ്ഥാനമായ ബ്രസ്സല്‍സ്, വാഷിങ്‌ടെന്‍, സൗദി അറേബ്യ എന്നി പ്രധാന ഇടങ്ങളിലേക്കാണ് സന്ദര്‍ശനം. ബെല്‍ജിയം പ്രധാനമന്ത്രി ചാള്‍സ് മിഷേലുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. ഇതേ സമയം ബ്രസ്സല്‍സിലെ ഇന്ത്യക്കാരെ മോദി അഭിസംസബോധന ചെയ്യും.
വാഷിങ്ടണില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയിലും മോദി പങ്കെടുക്കും. ഉച്ചകോടിയില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ മോദി നടത്തുമെന്നാണ് സൂചന. തുടര്‍ന്ന് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി സൗദ്യറേബ്യയിലേക്ക് പോകും. സൗദി രാജാവിന്റെ ക്ഷ്ണപ്രകാരമാണിത്.












Click it and Unblock the Notifications