മോദിയുടെ സത്യപ്രതിജ്ഞ സമയത്ത് ബിജെപി വെബ്സൈറ്റ് ഹാക്ക് ചെയ്തു, പേജിൽ 'ബീഫ് വിഭവങ്ങൾ'!!
Recommended Video
മോദിയുടെ സത്യപ്രതിജ്ഞ സമയത്ത് BJP വെബ്സൈറ്റിൽ 'ബീഫ് വിഭവങ്ങൾ
ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ സത്യപ്രതിജ്‍ഞ ചെയ്ത് അധികാരത്തിലെത്തുന്ന സമയത്ത് ബിജെപി ദില്ലി ഘടകത്തിന്റെ വെബ് സൈറ്റ് ഹാക്ക് ചെയ്തു. ബാർ മെനുവിലും പേജിലുൂം ബീഫ് വിഭവങ്ങളും ചിത്രങ്ങളും ഹാക്കർമാർ പതിച്ചു. എല്ലാ തലവാചകത്തിലും ബീഫ് എന്ന് എഴുതി ചേർത്തായിരുന്നു ഹാക്കർമാരുടെ പ്രതികാരം.
ഉദാഹരണത്തിന് ബിജെപി ചരിത്രം എന്നുള്ളിടത് 'ബിഫ് ചരിത്രം' എന്നാക്കി ഹാക്കർമാർ മാറ്റുകയായിരുന്നു. കുറച്ച് സമയത്തേക്ക് മാത്രമാണ് ഹാക്ക് ചെയ്യപ്പെട്ടത്. ഞങ്ങൾ ഉടൻ മടങ്ങിയെത്തും! അസൗകര്യം നേരിട്ടതിൽ ഖേദിക്കുന്നു, ഇപ്പോൾ ഞങ്ങൾ അറ്റകുറ്റപ്പണി നടത്തുകയാണ് എന്നാണ് പേജിൽ ഇപ്പോൾ എഴുതികാണിക്കുന്നത്.

ദില്ലിയിലെ രാഷ്ട്രപതി ഭവനിൽ ന നരേന്ദ്രമോദിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുന്നതിനിടയിലാണ് ഹാക്കിങ് നടന്നത്. ബിജെപിയുടെ ഔദ്യോഗിക വെബ്സൈറ്റ് പേജ് മാർച്ച് അഞ്ച് ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഐടി മന്ത്രി രവിശങ്കർ പ്രസാദ് ഹാക്ക് ചെയ്യപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ച് അൽപ്പ സമയത്തിനകം തന്നെ പ്രതികരിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം നിർണ്ണായക ദിവസം തന്നെ വീണ്ടും ദില്ലി ഘടകത്തിന്റെ വൈബ് പേജ് ഹാക്ക് ചെയ്യപ്പെടുകയായിരുന്നു.












Click it and Unblock the Notifications