കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോളേജുകളിലും മോഡി ടീ സ്റ്റാളുകള്‍

Google Oneindia Malayalam News

ദില്ലി: തങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ ചായക്കച്ചവടക്കാരന്‍ എന്ന് കളിയാക്കിയ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഒരുതരത്തിലും വെറുതെ വിടില്ല എന്ന വാശിയിലാണ് ബി ജെ പി. നരേന്ദ്രമോഡിയെ ചായക്കച്ചവടക്കാരന്‍ എന്ന നിലയില്‍ പ്രചരിപ്പിച്ച് കിട്ടുന്ന പരമാവധി ലാഭം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമങ്ങളും പാര്‍ട്ടിയും അനുബന്ധ സംഘടനകളും നടത്തുന്നുണ്ട്.

തെരുവുകളിലും ബസ് സ്‌റ്റേഷനുകളിലും നരേന്ദ്രമോഡിയുടെ പേരിലുള്ള ടീ സ്റ്റാളുകള്‍ സ്ഥാപിച്ച ബി ജെ പി ഇപ്പോള്‍ കോളേജുകളിലേക്കും കടക്കുകയാണ്. രാജ്യത്തൊട്ടാകെയായി 2730 കോളേജുകളിലാണ് മോഡി ചായ കിട്ടുക. ഇതിനായി 10220 ക്യാംപസ് അംബാസിഡര്‍മാരെ ബി ജെ പിയുടെ യുവജനസംഘടനയായ യുവമോര്‍ച്ച കണ്ടെത്തിക്കഴിഞ്ഞു.

narendramodi

537 സംസ്ഥാനങ്ങളിലുള്ള 2730 കോളേജുകളില്‍ ഇനി മോഡിച്ചായ കിട്ടും. ഫെബ്രുവരി പത്ത് തിങ്കളാഴ്ച മുതലാണ് ക്യാംപസുകള്‍ കീഴടക്കാനായി മോഡിച്ചായ രംഗത്തിറങ്ങുക. നരേന്ദ്രമോഡിയുടെ രാഷ്ട്രീയ അജണ്ടകളും വികസന കാഴ്ചപ്പാടുകളും മോഡി ടീസ്റ്റാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടും.

ബി ജെ പി ശക്തലമല്ലാത്ത സ്ഥലങ്ങളില്‍ നിന്നുപോലും മോഡി ടീസ്റ്റാളിന് അനുകൂലമായ പ്രതികരണങ്ങളാണ് കിട്ടുന്നത് എന്ന് യുവമോര്‍ച്ച പ്രസിഡണ്ട് അനുരാഗ് താക്കൂര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ കോളേജുകള്‍ക്കായി 2130, ഗുജറാത്തില്‍ 1001, ഹരിയാനയില്‍ 976, മഹാരാഷ്ട്ര 766, പശ്ചിമ ബംഗാളില്‍ 234 എന്നിങ്ങനെ പോകുന്നു മോഡി ടീ സ്റ്റാളിലേക്കുള്ള അംബാസിഡര്‍മാരുടെ എണ്ണം.

English summary
BJP's youth wing has selected 10,220 campus ambassadors who will start Modi Cafes in their respective colleges across the country.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X