കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യവ്യാപക പ്രതിഷേധം; നരേന്ദ്ര മോദി മന്ത്രിസഭാ യോഗം വിളിച്ചു, സുപ്രധാന തീരുമാനത്തിന് സാധ്യത

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമം, എന്‍ആര്‍സി എന്നിവയ്‌ക്കെതിരെ രാജ്യ വ്യാപക പ്രതിഷേധം ശക്തിപ്പെട്ടിരിക്കെ, പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗം വിളിച്ചു. പ്രധാന വകുപ്പുകളുടെ സെക്രട്ടറിമാരുടെ യോഗവും വിളിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിഷേധത്തെ തുടര്‍ന്നുള്ള പശ്ചാത്തലം യോഗത്തില്‍ ചര്‍ച്ചയാകും.

Modi

ഉത്തര്‍ പ്രദേശിലും കര്‍ണാടകത്തിലും പ്രതിഷേധക്കാര്‍ പോലീസ് വെടിവയ്പില്‍ കൊല്ലപ്പെടകയും ദില്ലിയില്‍ പ്രക്ഷോഭകരെ പോലീസ് അടിച്ചമര്‍ത്തുകയും ചെയ്തതോടെ പ്രതിഷേധം കൂടുതല്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ദില്ലി ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ സമരമാണ് ദേശീയതലത്തില്‍ വിദ്യാര്‍ഥികള്‍ ഏറ്റെടുത്തത്.

മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞത്. 2014ല്‍ മോദി അധികാരത്തിലെത്തിയ ശേഷം ആദ്യമായിട്ടാണ് സര്‍ക്കാരിനെതിരെ ഇത്രയും ശക്തമായ പ്രതിഷേധം രൂപപ്പെടുന്നത്. ഇതില്‍ ആശങ്കയിലാണ് കേന്ദ്രം. നിയമം പിന്‍വലിക്കില്ലെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്എന്‍ആര്‍സിയില്‍ ബിജെപി ഒറ്റപ്പെടുന്നു; ജെഡിയുവിന് പിന്നാലെ എല്‍ജെപിയും എതിര്‍പ്പുമായി രംഗത്ത്

Recommended Video

cmsvideo
Modi government plans to change Citizenship Amendment bill | Oneindia Malayalam

രാജ്യത്തിന്റെ പല ഭാഗങ്ങളിലും കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. ഇന്റര്‍നെറ്റ് ബന്ധം വിഛേദിക്കപ്പെട്ടിരിക്കുകയാണ്. ഉത്തര്‍ പ്രദേശില്‍ സാമൂഹിക പ്രവര്‍ത്തകരുടെ വീടുകളില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്. ഉത്തര്‍ പ്രദേശിലും കര്‍ണാടകത്തിലും കേരളത്തിലുമാണ് പ്രധാനമായും പ്രതിഷേധം. നേരത്തെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തിപ്പെട്ടിരുന്ന പ്രതിഷേധം ഇപ്പോള്‍ ശാന്തമായിട്ടുണ്ട്. അസമില്‍ മാത്രമാണ് ഈ മേഖലയില്‍ പ്രതിഷേധം തുടരുന്നത്. അസമില്‍ പ്രധാനമായും സമര മുഖത്തിലുള്ളത് യുവാക്കളും വനിതകളുമാണ്.

English summary
Modi call cabinet meeting to discuss security situation after CAA protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X