കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രതിസന്ധി; പ്രത്യേക ക്യാബിനറ്റ് യോഗം വിളിച്ച് പ്രധാനമന്ത്രി, അമിത് ഷാ കശ്മീരിലേക്ക്

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കേന്ദ്രമന്ത്രിസഭ നിര്‍ണ്ണായക ക്യാബിനറ്റ് യോഗം ചേരുന്നു. രാവിലെ 9.30 ന് കല്യാണ്‍ മാര്‍ഗ്ഗിലാണ് യോഗം ചേരുന്നത്. ക്യാബിനറ്റ് യോഗത്തിന് മുന്നോടിയായി ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കഴ്ച്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തു.

<strong> പാതിരാത്രിയില്‍ കശ്മീരില്‍ നാടകീയ നീക്കങ്ങള്‍; മുന്‍മുഖ്യമന്ത്രിമാര്‍ വീട്ടുതടങ്കലില്‍, നിരോധനാജ്ഞ</strong> പാതിരാത്രിയില്‍ കശ്മീരില്‍ നാടകീയ നീക്കങ്ങള്‍; മുന്‍മുഖ്യമന്ത്രിമാര്‍ വീട്ടുതടങ്കലില്‍, നിരോധനാജ്ഞ

കശ്മീര്‍ വിഷയം ക്യാബിനറ്റ് യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് സൂചന. കശ്മീരിലെ പ്രത്യേക സാഹചര്യത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗഡ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ചർച്ച നടത്തിയിരുന്നു. പാര്‍ലമെന്‍റ് സമ്മേളനം കഴിയുന്നതോടെ അമിത് ഷാ കശ്മീര്‍ സന്ദര്‍ശിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

narendra

അതേസമയം, കശ്മീരില്‍ മുന്‍ മുഖ്യമന്ത്രിമാരയ മെഹബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരെ ഇന്നലെ അര്‍ധരാത്രിയോടെ വീട്ടുതടങ്കലില്‍ ആക്കിയിട്ടുണ്ട്. ഇവര്‍ക്ക് പുറമെ പീപ്പിൾസ് കോൺഫറൻസ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിലാണ്. കോൺഗ്രസ് നേതാവ് ഉസ്മാൻ മജീദിനെയും സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

<strong> ഉന്നാവോ അപകടം: അന്വേഷണം വേഗത്തിലാക്കി സിബിഐ, 17 ഇടങ്ങളിൽ റെയ്ഡ്, കേസുമായി ബന്ധമുള്ളവർ കസ്റ്റഡിയിൽ!!</strong> ഉന്നാവോ അപകടം: അന്വേഷണം വേഗത്തിലാക്കി സിബിഐ, 17 ഇടങ്ങളിൽ റെയ്ഡ്, കേസുമായി ബന്ധമുള്ളവർ കസ്റ്റഡിയിൽ!!

Recommended Video

cmsvideo
കാശ്മീരില്‍ പാതിരാത്രിയില്‍ നാടകീയ നീക്കങ്ങള്‍ | Morning News Focus | Oneindia Malayalam

മുതിര്‍ന്ന നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിന് പിന്നാലെ താഴ്വരയില്‍ അനിശ്ചിതകാല നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്. കശ്മീര്‍ താഴ്വരയില്‍ ശ്രീനഗറിലും പിന്നീട് ജമ്മുവിലുമാണ് അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് സംസ്ഥാനത്ത് മൊബൈല്‍ വഴിയുള്ള ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതായും അധികൃതര്‍ അറിയിച്ചു. ബ്രോഡ്ബാന്‍ഡ് സര്‍വ്വീസും ചില സ്ഥലങ്ങളില്‍ നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

English summary
modi calls for crucial cabinet meet Shah to visit J&K this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X