Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ റാലികള്‍ വന്‍ പരാജയം.... റാലി നടത്തിയ 27 മണ്ഡലങ്ങളില്‍ 14 ഇടങ്ങളില്‍ തകര്‍ച്ച!!

ദില്ലി: പ്രധാനമന്ത്രി പ്രചാരണം ബിജെപിയുടെ ഏറ്റവും വലിയ ശക്തിയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഉത്തര്‍പ്രദേശിലും കര്‍ണാടകയിലും അടക്കം അവസാന നിമിഷം അദ്ദേഹത്തിന്റ പ്രചാരണം വലിയ സ്വാധീനം ചെലുത്തിയിരുന്നു. ബിജെപിയുടെ വിജയ മാര്‍ജിന്‍ വലിയ രീതിയില്‍ ഉയര്‍ത്താന്‍ വരെ ഇത് സഹായിച്ചിരുന്നു. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പോടെ ഇക്കാര്യത്തില്‍ വന്‍ ഇടിവാണ് നേരിട്ടിരിക്കുന്നത്. അദ്ദേഹത്തെ ഇനി സ്റ്റാര്‍ ക്യാമ്പയിനറായി കാണാന്‍ സാധിക്കില്ലെന്നാണ് വിലയിരുത്തല്‍.

ഹിന്ദി ഹൃദയ ഭൂമിയില്‍ മോദി പ്രചാരണം നടത്തിയ പല മണ്ഡലങ്ങളില്‍ ബിജെപി ദയനീയമായി തകര്‍ന്നടിഞ്ഞിരിക്കുകയാണ്. 2019 തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയെ ഏറ്റവും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കോണ്‍ഗ്രസിന്റെ കുറ്റങ്ങള്‍ മാത്രം പറഞ്ഞ് കൊണ്ടുള്ള മോദിയുടെ പ്രചാരണ രീതിക്ക് പുതുമ നഷ്ടപ്പെട്ടെന്നാണ് ബിജെപിയില്‍ നിന്നുള്ള ആരോപണം.

റാലികള്‍ വന്‍ പരാജയം

റാലികള്‍ വന്‍ പരാജയം

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ 27 മണ്ഡലങ്ങളില്‍ മോദി റാലി നടത്തിയിരുന്നു. ഇതില്‍ 13 എണ്ണത്തില്‍ മാത്രമാണ് ബിജെപി മുന്നിട്ട് നില്‍ക്കുന്നത്. അതായത് 14 എണ്ണത്തില്‍ ബിജെപി തോല്‍വി ഉറപ്പിച്ചു. 48 ശതമാനം മാത്രമാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ഛത്തീസ്ഗഡില്‍ മോദി റാലി നടത്തിയ നാലിടങ്ങളിലും ബിജെപി തകര്‍ന്നടിഞ്ഞു. ഇത്തവണ യാതൊരു സ്വാധീനവും അദ്ദേഹത്തിന് ഒരു മണ്ഡലങ്ങളിലും ഉണ്ടാക്കാനായിട്ടില്ല.

ബിജെപിയുടെ വാദം

ബിജെപിയുടെ വാദം

ബിജെപി മോദിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ മോദി സര്‍ക്കാരിന്റെ വിലയിരുത്തല്‍ അല്ലെന്നാണ് അവരുടെ വാദം. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നാണ് വ്യക്തമാകുന്നത്. മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാനും ഛത്തീസ്ഗഡില്‍ രണ്‍ സിംഗും രാജസ്ഥാനില്‍ വസുന്ധര രാജയുമാണ് പാര്‍ട്ടിയുടെ മുഖമെന്നാണ് ബിജെപി പറയുന്നത്. അതുകൊണ്ട് തോല്‍വി അവരുടേതാണ് എന്നാണ് വിലയിരുത്തുന്നത്.

ശരിയായ രീതിയില്‍ അല്ല

ശരിയായ രീതിയില്‍ അല്ല

മോദിയുടെ പ്രചാരണങ്ങള്‍ ശരിയായ രീതിയില്‍ അല്ല പോകുന്നതെന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ആക്ഷേപമുണ്ട്. പക്ഷേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് വിലയിരുത്തല്‍. പ്രധാനമായും ഇപ്പോള്‍ തോറ്റ മണ്ഡലങ്ങളെല്ലാം മോദി തരംഗത്തിലൂടെ തിരിച്ച് പിടിക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വം പറയുന്നത്. രാജസ്ഥാനില്‍ മോദി എത്തിയത് കൊണ്ടാണ് ഇത്രയും സീറ്റുകള്‍ ബിജെപി നേടിയതെന്ന് സംസ്ഥാന ഘടകവും പറയുന്നു.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

നാല് റാലികളാണ് ഛത്തീസ്ഗഡില്‍ മോദി നടത്തിയത്. ജഗ്ദല്‍പൂര്‍, ബിലാസ്പൂര്‍, അംബികാപൂര്‍, മഹാസമുന്ദ് എന്നീ മണ്ഡലങ്ങളാണ് ഇത്. നാലിടത്തും കോണ്‍ഗ്രസ് വന്‍ മാര്‍ജിനിലാണ് വിജയിച്ചത്. നേരത്തെ ബിജെപി ഇതില്‍ ജഗ്ദല്‍പൂരും ബിലാസ്പൂരും വിജയിച്ച സീറ്റുകളാണ്. രാജസ്ഥാനില്‍ മോദി 13 മണ്ഡലങ്ങളിലാണ് റാലി നടത്തിയത്. ഇതില്‍ എഴെണ്ണം മാത്രമാണ് ബിജെപി വിജയിച്ചത്. 2013ല്‍ ഈ 13 സീറ്റും ബിജെപി തൂത്തുവാരിയതാണ്.

മധ്യപ്രദേശിലും തരംഗമില്ല

മധ്യപ്രദേശിലും തരംഗമില്ല

മധ്യപ്രദേശില്‍ 10 റാലികളാണ് മോദി നടത്തിയത്. ഇതില്‍ ആറ് സീറ്റ് ബിജെപി നേടി. 2013ല്‍ ഒന്‍പത് സീറ്റ് ബിജെപി നേടിയിരുന്നു. ഉത്തര്‍പ്രദേശില്‍ മോദിയുടെ പ്രചാരണം വെച്ച് നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ ജനപ്രീതി ഇടിഞ്ഞെന്ന് ഉറപ്പാണ്. മധ്യപ്രദേശിലെ 118 സീറ്റുകളിലായി 23 റാലികളാണ് അദ്ദേഹം നടത്തിയത്. ഇതില്‍ 99 സീറ്റുകള്‍ ബിജെപി വിജയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രചാരണത്തിന്റെ പ്രഹരശേഷി 86.4 ആയിരുന്നു. ഉത്തരാഖണ്ഡില്‍ മോദി പ്രചാരണം നടത്തിയ 25 സീറ്റില്‍ 20 എണ്ണവും ബിജെപി വിജയിച്ചു.

മുമ്പുള്ള കണക്ക്

മുമ്പുള്ള കണക്ക്

മുമ്പ് രാജ്യത്തെ ഏറ്റവും മികച്ച പ്രചാരകനാണ് മോദി എന്ന കാര്യത്തില്‍ തര്‍ക്കമില്ലായിരുന്നു. കര്‍ണാടകയില്‍ മോദി 21 റാലികളാണ് നടത്തിയത്. അവിടെ പ്രതിരോധത്തില്‍ നിന്നിരുന്ന ബിജെപിയെ ഒറ്റയടിക്കാണ് അദ്ദേഹം മുന്നോട്ട് കൊണ്ടുപോയത്. ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുകയും ചെയ്തു. മണിപ്പൂരില്‍ മോദി പ്രചാരണം നടത്തിയ 26 സീറ്റില്‍ 13 എണ്ണം അദ്ദേഹം നേടിയിരുന്നു. പഞ്ചാബില്‍ നാല് സീറ്റാണ് മോദിയുടെ പ്രചാരണത്തില്‍ ബിജെപി നേടിയത്.

2019 എളുപ്പമല്ല

2019 എളുപ്പമല്ല

മോദിയെ പോലെ ജനങ്ങളെ ആകര്‍ഷിക്കാന്‍ പറ്റുന്ന മറ്റൊരു നേതാവ് ബിജെപിയില്‍ ഇല്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ ജനപ്രീതിയും പ്രചാരണത്തിന് ആളുകള്‍ കുറയുന്നതും ബിജെപി ആശങ്കപ്പെടേണ്ട കാര്യമാണ്. അദ്ദേഹത്തിനെതിരെയും ജനരോഷം ഉണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. അതേസമയം മോദി തന്റെ വികസനത്തെ ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള പ്രചാരണ രീതിയിലേക്ക് മാറിയാല്‍ അത് കുറച്ച് കൂടി മികവ് പുലര്‍ത്തും. പക്ഷേ എതിരാളികള്‍ തങ്ങളുടെ ശൈലി മാറ്റിയതിനാല്‍ 2019 മോദിയെ സംബന്ധിച്ച് എളുപ്പമല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+