കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപം: മോഡി കുറ്റക്കാരനല്ല, വീഴ്ച പോലീസിന്റേത്

Google Oneindia Malayalam News

ദില്ലി: കോളിളക്കം സൃഷ്ടിച്ച ഗുജറാത്ത് കലാപത്തില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ കുറ്റക്കാരനെന്ന് വിളിക്കാനാവില്ലെന്ന് മുന്‍ പഞ്ചാബ് ഡി ജി പി കെ പി എസ് ഗില്‍. 2002 ലെ കലാപക്കാലത്ത് ഗുജറാത്ത് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവായിരുന്നു കെ പി എസ് ഗില്‍. കലാപത്തില്‍ മുഖ്യമന്ത്രിയെ കുറ്റക്കാരനെന്ന് വിളിക്കാനാവില്ല, ഗുജറാത്തില്‍ സംഭവിച്ചത് പോലീസിന്റെ വീഴ്ചയാണ്.

ലോ ആന്‍ഡ് ഓര്‍ഡറിനെ സംബന്ധിച്ച് പോലീസ് നേതൃത്വമാണ് സംഭവത്തില്‍ ഉടനടി ഇടപെടേണ്ടത്. രാഷ്ട്രീയ നേതൃത്വമില്ല. ഗോധ്ര സംഭവത്തിന് ശേഷം മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ പ്രവൃത്തികളെ എങ്ങിനെ നോക്കിക്കാണുന്നു എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഗില്‍. ഗില്ലിന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്ന ചടങ്ങിലായിരുന്നു ഇത്.

kps gill

ആത്മകഥയില്‍ ഉടനീളം മോഡിയെ പ്രശംസിക്കാനും ഗില്‍ മറന്നിട്ടില്ല. ഗുജറാത്തിലെ വംശീയ കലാപം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് ആത്മാര്‍ഥമായ ആഗ്രഹം ഉണ്ടായിരുന്നു. മോഡി വിരുദ്ധരായ മറ്റ് പാര്‍ട്ടിക്കാരാണ് കലാപത്തിന്റെ പേരില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നത്.

മോഡിക്കെതിരെയോ, ബി ജി പിക്കെതിരെയോ ഉള്ള മുഴുവന്‍ ആളുകളും ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നേട്ടമുണ്ടാക്കാന്‍ ശ്രമുിക്കുകയാണ് എന്ന് ഗില്‍ കുറ്റപ്പെടുത്തി. പോലീസും ഭരണാധികാരികളും ഗോധ്ര കലാപത്തിന് ശേഷം വര്‍ഗീയമായാണ് പ്രതികരിച്ചത്. മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിക്ക് ഭരണസംവിധാനത്തിന് മേല്‍ പിടിപോലും നഷ്ടപ്പെട്ടു - ഗില്‍ എഴുതുന്നു.

English summary
Former DGP of Punjab K P S Gill said that Modi can't be blamed for post-Godhra riots
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X