കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയോടെ ജെയ്ബുന്നീസ.... ഹരിയാനയില്‍ മോദി കെയറിന്റെ നേട്ടം ജീവന്‍ രക്ഷിക്കും!!

Google Oneindia Malayalam News

ചണ്ഡീഗഡ്: പ്രധാനമന്ത്രിയുടെ ആരോഗ്യ സുരക്ഷാ പദ്ധതി രക്ഷിക്കുന്നത് ജെയ്ബുന്നീസയുടെ ജീവന്‍. ഹരിയാനയിലെ മേവത്തിലുള്ള അല്‍ ആഫിയ ജില്ലാ ആശുപത്രിയിലാണ് ജെയ്ബുന്നീസ ഇപ്പോഴുള്ളത്. ചരിത്രമാണ് അവരിലൂടെ രചിക്കാനൊരുങ്ങുന്നത്. മേവത്തില്‍ ജില്ലാ ആശുപത്രിയിലുള്ള 101 അംഗ പട്ടികയില്‍ ആദ്യത്തെ ചികിത്സാ ഉപഭോക്താവാണ് അവര്‍. ഹരിയാനയിലെ ഏറ്റവും പിന്നോക്ക ജില്ല കൂടിയാണ് മേവത്ത്. ദരിദ്ര കുടുംബത്തില്‍ നിത്യജീവിതത്തിനായി കഷ്ടപ്പെടുമ്പോള്‍ ഭാരിച്ച ചികിത്സാ ചെലവ് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ മോദി കെയര്‍ അവരുടെ ജീവിതത്തില്‍ പുതു വെളിച്ചം കൊണ്ടുവരികയായിരുന്നു.

1

ബാക്ടീരിയല്‍ സ്‌കിന്‍ ഇന്‍ഫെക്ഷനായ സെല്ലുല്ലിറ്റിസിനാണ് ജെയ്ബുന്നീസയ്ക്ക് ചികിത്സ തേടേണ്ടിയിരുന്നത്. രോഗം അല്‍പ്പം ഗുരുതരമായതിനാല്‍ അല്‍പ്പം ചെലവേറിയതുമായിരുന്നു. രോഗത്തിന്റെ ഗൗരവം ബോധ്യപ്പെട്ടത് കൊണ്ടാണ് സംസ്ഥാന ആരോഗ്യ ഏജന്‍സി ചികിത്സ ഏറ്റെടുക്കാന്‍ തയ്യാറായത്. നീതി ആയോഗിന്റെ ശുപാര്‍ശയും ഉണ്ടായിരുന്നു. ചികിത്സയ്ക്കായി ദിവസം 1800 രൂപയാണ് ഇവര്‍ക്ക് ചെലവഴിക്കേണ്ടി വരുന്നത്. മരുന്നിനും ആശുപത്രിയിലെ റൂം വാടകയ്ക്കുമായിട്ടാണ് ഈ തുക ഈടാക്കുന്നത്. ഇവിടെയാണ് മോദി കെയര്‍ രക്ഷകനാവുന്നത്. ഈ പണം രണ്ടാഴ്ച്ചക്കുള്ളില്‍ ഇവര്‍ക്ക് തിരിച്ച് ലഭിക്കും.

അതേസമയം മോദി കെയറിനും പ്രധാനമന്ത്രിക്കും നന്ദി പറയുകയാണ് ജെയ്ബുന്നീസ. മേവത്തില്‍ ആകെയുള്ള 11 ലക്ഷം പേരില്‍ 4.58 ലക്ഷം പേര്‍ മോദി കെയര്‍ പ്രകാരം ചികിത്സയ്ക്ക് അര്‍ഹരാണ്. ഇവിടെയുള്ള സ്വകാര്യ ആശുപത്രികളിലും ചികിത്സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സാക്ഷരത, പാര്‍പ്പിടം, പിന്നോക്ക ജാതി, സാമൂഹ്യ-സാമ്പത്തിക കാര്യങ്ങള്‍ എന്നിവയാണ് യോഗ്യതയായി കണക്കാക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. മോശം അവസ്ഥയിലുള്ള ചിലരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും അര്‍ഹരായവരെ തഴഞ്ഞെന്നുമുള്ള പരാതിയും ഇതിനിടെ ഉയര്‍ന്നിട്ടുണ്ട്.

സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പത്തുകോടി പേര്‍ക്ക് നേട്ടം... മോദി കെയറിനെ പറ്റി അറിയേണ്ടതെല്ലാംസ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പത്തുകോടി പേര്‍ക്ക് നേട്ടം... മോദി കെയറിനെ പറ്റി അറിയേണ്ടതെല്ലാം

കന്യാസ്ത്രീ പീഡനത്തില്‍ സഭ ബിഷപ്പിനെ സംരക്ഷിക്കും.... സഭാ ചട്ടങ്ങളും പാരമ്പര്യവും നിര്‍ണായകം!!കന്യാസ്ത്രീ പീഡനത്തില്‍ സഭ ബിഷപ്പിനെ സംരക്ഷിക്കും.... സഭാ ചട്ടങ്ങളും പാരമ്പര്യവും നിര്‍ണായകം!!

English summary
modi care jaibunnisa first beneficiary of mevat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X