കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു!! പ്രതിരോധ സേനക്ക് മേല്‍ നടത്തിയത് സര്‍ജിക്കല്‍ സ്ട്രൈക്ക്

  • By Desk
Google Oneindia Malayalam News

ദില്ലി: റഫാല്‍ വിമാന കരാര്‍ വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അനില്‍ അംബാനിക്കുമെതിരെ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും അനില്‍ അംബാനിയും ഇന്ത്യന്‍ പ്രതിരോധ സേനയ്ക്ക് മേല്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം. മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സിസ് ഒലോന്‍ദിന്റെ പ്രസ്താവന കേന്ദ്ര സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ റഫാല്‍ സംബന്ധിച്ച വെളിപ്പെടുത്തല്‍ ബിജെപിക്കെതിരെയുള്ള ആയുധമാക്കാനുള്ള തന്ത്രങ്ങളാണ് കോണ്‍ഗ്രസിന്റേത്.

 സൈനികരോട് അനാദരവ്

സൈനികരോട് അനാദരവ്


മോദി ഇന്ത്യയ്ക്ക് വേണ്ടി വീരമൃത്യു വരിച്ച സൈനികരുടെ രക്തത്തോട് അനാദരവ് കാണിച്ചെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുത്തെന്നും നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ലജ്ജ തോന്നുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടെയാണ് രാഹുല്‍ മോദിക്കെതിരെ രംഗത്തെത്തിയത്. റഫാല്‍ ഇടപാടില്‍ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയായി നിര്‍ദേശിച്ചത് ഇന്ത്യയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് വെളിപ്പെടുത്തിയിരുന്നു.

 ഫ്രഞ്ച് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍

ഫ്രഞ്ച് സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍

റഫാല്‍ ഇടപാടില്‍ അനില്‍ ​അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ പങ്കാളിയായി നിശ്ചയച്ചതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് ഫ്രഞ്ച് സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. റഫാല്‍ ഇടപാടില്‍ ഇന്ത്യയിലെ ഏത് കമ്പനികളുമായി സഹകരിക്കേണ്ടത് എന്നത് സംബന്ധിച്ച് ഫ്രഞ്ച് കമ്പനികള്‍ക്കും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും സര്‍ക്കാര്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ കമ്പനിയെ നിയമിച്ചത് സ്വന്തം നിലയിലുള്ള തീരുമാനമാണെന്ന് റഫാല്‍ നിര്‍മാതാക്കളായ ഫ്രഞ്ച് കമ്പനി ഡാസോ ഏവിയേഷനും വ്യക്തമാക്കിയിട്ടുണ്ട്.

 പ്രസ്താവന വിവാദമായി

പ്രസ്താവന വിവാദമായി

ഫ്രഞ്ച് മാധ്യമമാണ് കഴിഞ്ഞ ദിവസം റഫാല്‍ കരാര്‍ സംബന്ധിച്ച മുന്‍ പ്രസിഡന്റ് ഫ്രാസ്വ ഒലന്‍ദോവിന്റെ പ്രസ്താവന പുറത്തുവിട്ടത്. മോദി സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനിനെ റഫാലില്‍ പങ്കാളിയാക്കിയതെന്ന പ്രസ്താവന നടത്തിയത്. ഇത് ഇന്ത്യയില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെയാണ് ഫ്രഞ്ച് സര്‍ക്കാരും ഡാസോയും വിഷയത്തില്‍ വിശദീകരണവുമായി രംഗത്തെത്തുന്നത്. റഫാല്‍ കരാറില്‍ ഡാസോയാണ് റിലയന്‍സിനെ പങ്കാളിയാക്കിയതെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ഈ വാദങ്ങള്‍ക്കാണ് ഒലോന്‍ദിന്റെ പ്രസ്താവന തിരിച്ചടി നല്‍കിയത്.

കരാര്‍ ധാരണ 2015ല്‍

കരാര്‍ ധാരണ 2015ല്‍

2015 ഏപ്രില്‍ 10ന് പാരീസില്‍ വെച്ചാണ് ഫ്രാന്‍സില്‍ നിന്ന് 36 റഫാല്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങുന്നതിനായി ധാരണയിലെത്തിയത്. 58,000 കോടിയുടെ കരാറാണ് കേന്ദ്രസര്‍ക്കാരിനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത്. റഫാല്‍ കരാറില്‍ പ്രധാനമന്ത്രി വ്യക്തിപരമായി അടച്ചിട്ട മുറിയില്‍ വച്ച് കൂടിയാലോചന നടത്തിയെന്നുമാണ് ഹോളണ്ടെ വ്യക്തമാക്കിയത്. ഇന്ത്യന്‍ കമ്പനിയെ നിശ്ചയിക്കുന്നതില്‍ ഫ്രാന്‍സിന് താല്‍പ്പര്യങ്ങള്‍ ഇല്ലായിരുന്നുവെന്നും മോദി സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ ക്ക് അനുസൃതമായാണ് എല്ലാം നടത്തിയതെന്നും ഹോളണ്ടെയുടെ പ്രസ്താവനയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

English summary
'Rafale a Rs 1.3 Lakh Crore Surgical Strike on Defence Forces, Shame on You': Rahul Gandhi's Fresh Attack on PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X