മുലായത്തിന്റെ മരുമകളും നമോ ഫാന്‍ ക്ലബ്ബില്‍!!!
ലഖ്‌നൊ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുക്കളില്‍ ഒരാളാണ് മുലായം സിംഗ് യാദവ്. മുലായത്തിന്റെ സമാജ് വാദി പാര്‍ട്ടിയും മോദിയുടെ ബി ജെ പിയും തമ്മിലും അങ്ങനെ തന്നെ. അപ്പോള്‍പ്പിന്നെ മുലായത്തിന്റെ സ്വന്തം വീട്ടില്‍ ഒരു നരേന്ദ്ര മോദി ആരാധിക ഉണ്ടായാല്‍ എങ്ങനിരിക്കും. മുലായം സിംഗിന്റെ മകന്റെ ഭാര്യയായ അപര്‍ണ യാദവാണ് കഥയിലെ നായിക.
മുലായം സിംഗിന്റെ ഇളയ മകനും മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അനുജനുമായ പ്രതീക് യാദവിന്റെ ഭാര്യയാണ് അപര്‍ണ യാദവ്. വ്യാഴാഴ്ച ഒരു പരിപാടിയില്‍ പങ്കെടുക്കവേയാണ് അപര്‍ണ യാദവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയത്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, സോഷ്യലിസ്റ്റ് നേതാവ് രാം മനോഹര്‍ ലോഹ്യ തുടങ്ങിയവര്‍ക്കൊപ്പമാണ് അപര്‍ണ മോദിയെ പ്രതിഷ്ഠിക്കുന്നത്.

ബുധനാഴ്ച മറ്റൊരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലും അപര്‍ണ യാദവ് നരേന്ദ്ര മോദിയെ പുകഴ്ത്തിയിരുന്നു. മോദി റോള്‍ മോഡലാണ് എന്നാണ് ബുധനാഴ്ച ഇവര്‍ പറഞ്ഞത്. ഒരു ചൂല്‍ കൈയ്യിലെടുത്ത് മോദി രാജ്യത്തിന്റെ മാറ്റത്തിന് തുടക്കമിട്ടു. മതേതരത്തെ എതിര്‍ക്കുന്ന ചിന്തകളാണ് ആദ്യം വൃത്തിയാക്കേണ്ടത് എന്ന് അഖിലേഷ് യാദവ് മോദിയെ വിമര്‍ശിച്ചിട്ട് ഏതാനും ദിവസങ്ങള്‍ക്കകമാണ് സ്വന്തം വീട്ടില്‍ നിന്നും ഒരു എതിര്‍സ്വരം ഉയര്‍ന്നിരിക്കുന്നത്.
മോദിയെ പ്രശംസിക്കുന്നത് പാര്‍ട്ടിക്ക് ഇഷ്ടപ്പെടുമോ എന്ന ചോദ്യത്തിന് നല്ലതിനെ നല്ലത് എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല എന്നായിരുന്നു അപര്‍ണയുടെ മറുപടി. ബലാത്സംഗത്തിന് വധശിക്ഷ കൂടുതലാണ് എന്ന് മുലായം പറഞ്ഞപ്പോള്‍ പരസ്യമായി അതിനെതിരെ രംഗത്ത് വരാനും അപര്‍ണ യാദവ് ധൈര്യം കാണിച്ചിരുന്നു.












Click it and Unblock the Notifications