കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാൻസിലെ ആക്രമണങ്ങളിൽ അപലപിച്ച് മോദി; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പം

Google Oneindia Malayalam News

ഫ്രാൻസിലെ പള്ളിയിൽ നടന്ന തീവ്രവാദ ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പമാണെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നൈസിലെ ക്രിസ്ത്യന്‍ പള്ളിയിൽ അതിക്രമിച്ച കയറിയ അക്രമി മൂന്ന് പേരെ കുത്തിക്കൊലപ്പെടുത്തിയിരുന്നു.നിരവധി പേർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

നൈസിലെ പള്ളിക്കുള്ളിൽ നടന്ന ഇന്നത്തെ ആക്രമണം ഉൾപ്പെടെ ഫ്രാൻസിലെ സമീപകാല ഭീകരാക്രമണങ്ങളെ ഞാൻ ശക്തമായി അപലപിക്കുന്നു, ഇരകളുടെ കുടുംബങ്ങളുടേയും ഫ്രാൻസിലെ ജനങ്ങൾളുടേയും ദുഖത്തിൽ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പമാണ്, പ്രധാനമന്ത്രി ട്വീറ്റിൽ പറഞ്ഞു.

narendra modi

പള്ളിയിൽ അതിക്രമിച്ച കയറിയ അക്രമി കൊലപാതകത്തിന് ശേഷം ഒരു സ്ത്രീയുടെ തല അറുത്ത് മാറ്റുകയും ചെയ്തിരുന്നു. ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്. "ഇസ്ലാമോ ഫാസിസ്റ്റ് ആക്രമണം" ആണ് നടന്നതെന്ന് നഗരത്തിലെ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി അറിയിച്ചു.

അതേസമയം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിനെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങളെ അപലപിച്ചും ഇന്ത്യ നേരത്തേ രംഗത്തെത്തിയിരുന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരെ നിയമം ശക്തിപ്പെടുത്തുമെന്ന് പ്രഖ്യപിച്ചതിനെ തുടർന്ന് അറബ് രാജ്യങ്ങൾ മക്രോണിനെതിരെ രംഗത്തെത്തിയിരുന്നു.

പാകിസ്താന്‍, ജോര്‍ദ്ദാന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ മാക്രോണിന്റേത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന ആക്ഷേപം ഉയർത്തിയിരുന്നു. മക്രോണ്‍ ഇസ്ലാം മതത്തെ അവഹേളിക്കുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻആരോപിച്ചത്. മതനിന്ദ ആരോപിച്ച് ഫ്രഞ്ച് മിഡില്‍ സ്‌കൂള്‍ അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നുഇസ്ലാമിക തീവ്രവാദത്തിനെതിരെ നിയമം ശക്തിപ്പെടുത്തുമെന്ന് മക്രോൺ പ്രതികരിച്തത്.

കേരളത്തിൽ 7 ജില്ലകളിലും കളക്ടർമാർ ഒരേ സമുദായത്തിൽപ്പെട്ടവർ; മുസ്ലീം സമുദായത്തിനെതിരെ പിസി ജോർജ്ജ്കേരളത്തിൽ 7 ജില്ലകളിലും കളക്ടർമാർ ഒരേ സമുദായത്തിൽപ്പെട്ടവർ; മുസ്ലീം സമുദായത്തിനെതിരെ പിസി ജോർജ്ജ്

മക്കളുടെ സമ്പത്തിന്റെ ഉറവിടം എന്താണ്? വെളിപ്പെടുത്താൻ കോടിയേരിക്ക് ബാധ്യത ഉണ്ടെന്ന് മുരളീധരൻമക്കളുടെ സമ്പത്തിന്റെ ഉറവിടം എന്താണ്? വെളിപ്പെടുത്താൻ കോടിയേരിക്ക് ബാധ്യത ഉണ്ടെന്ന് മുരളീധരൻ

 എകെജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു; സിപിഎമ്മിന്റെ വാദം അപഹാസ്യമെന്നും കെ സുരേന്ദ്രൻ എകെജി സെന്ററും ക്ലിഫ് ഹൗസും കളങ്കപ്പെട്ടു; സിപിഎമ്മിന്റെ വാദം അപഹാസ്യമെന്നും കെ സുരേന്ദ്രൻ

ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികൾ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാൻ ശ്രമം, പ്രതികരിച്ച് മുഖ്യമന്ത്രിഒരു ഉദ്യോഗസ്ഥന്റെ ചെയ്തികൾ സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാൻ ശ്രമം, പ്രതികരിച്ച് മുഖ്യമന്ത്രി

English summary
Modi condemns attacks in France; India joins France in tackling terrorism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X