കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം.... സമാധാനവും വികസനവും ഉറപ്പാക്കണമെന്ന് മോദി!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇമ്രാന്‍ ഖാന് പ്രധാനമന്ത്രിയുടെ അഭിനന്ദനം | Oneindia Malayalam

ദില്ലി: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത ഒരിക്കലും അവസാനിക്കാത്ത കാര്യം പോലെയാണ്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ നല്ല ബന്ധവും പുലര്‍ത്തിയിരുന്നു. നവാസ് ഷെരീഫിന്റെ കാലത്ത് ഇന്ത്യയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നെങ്കിലും പിന്നീടത് വഷളായി. പ്രധാനമായും അതിര്‍ത്തി കടന്നുള്ള തീവ്രവാദമാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. ഇതിനിടെ ഷെരീഫ് ജയിലിലാവുകയും തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. ഇപ്പോള്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയാവാന്‍ ഒരുങ്ങുകയാണ്. ഇമ്രാന്‍ ഖാന്‍ വന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം വഷളാവുമെന്ന് നേരത്തെ തന്നെ പ്രവചനമുണ്ടായിരുന്നു.

എന്നാല്‍ ജയത്തിന് ശേഷം ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന ഇമ്രാന്‍ ഖാന്റെ പ്രസ്താവന അദ്ഭുതപ്പെടുത്തുന്നതായിരുന്നു. എന്തായാലും ഇന്ത്യ ഇതിനോട് പോസിറ്റീവായിട്ടാണ് പ്രതികരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്രാന്‍ ഖാനെ നേരിട്ട് വിളിച്ചെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ അഭിനനന്ദിക്കുകയും ചെയ്തു. അതേസമയം മോദിയുടെ ഈ നീക്കം പോസിറ്റീവായിട്ടുള്ള രാഷ്ട്രീയമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

മഞ്ഞുരുകുമോ?

മഞ്ഞുരുകുമോ?

ഇമ്രാന്‍ ഖാന്റെ വിജയത്തോട് നല്ല രീതിയിലാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്. വികസനം മുന്‍നിര്‍ത്തിയുള്ള ഇമ്രാന്‍ ഖാന്റെ വാഗ്ദാനങ്ങള്‍ക്ക് ഇന്ത്യയുടെ സഹകരണം കൂടി ആവശ്യമുണ്ട്. അതുകൊണ്ട് ബന്ധം മെച്ചപ്പെടുമെന്നാണ് സൂചന. ദക്ഷിണേഷ്യയിലെ വികസനവും സമാധാനത്തെയും കുറിച്ചാണ് ഇമ്രാന്‍ ഖാനോട് മോദി സംസാരിച്ചത്. നേരിട്ട് വിളിച്ച് അഭിനന്ദിച്ചെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ജനാധിപത്യം മെച്ചപ്പെടുത്തണം

ജനാധിപത്യം മെച്ചപ്പെടുത്തണം

പാകിസ്താനില്‍ ജനാധിപത്യം ആഴത്തില്‍ വേരോടുമെന്ന് പ്രതീക്ഷിക്കുന്നതായി മോദി ഇമ്രാന്‍ ഖാനോട് പറഞ്ഞു. അതേസമയം ഓഗസ്റ്റ് 11ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് മോദിയെ ക്ഷണിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഉറപ്പുവന്നിട്ടില്ല. നേരത്തെ മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ അപ്രതീക്ഷിതമായി സന്ദര്‍ശിച്ചിരുന്നു.

ഉഭയകക്ഷി ബന്ധം

ഉഭയകക്ഷി ബന്ധം

പാകിസ്താന്‍ തെഹരീക് ഇന്‍സാഫ് ഇരുവരും തമ്മിലുള്ള സംഭാഷണത്തിന്റെ ഉള്ളടക്കം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം മികച്ചതാക്കാനാണ് ഇരുനേതാക്കളും താല്‍പര്യപ്പെടുന്നത്. പുതിയൊരു യുഗം ഇതിലൂടെ തുടങ്ങുകയാണെന്നും പിടിഐ അറിയിച്ചു. അതേസമയം എല്ലാ വേദികളും യോജിച്ച് പ്രവര്‍ത്തിക്കാനും ഇരുവരും തീരുമാനമെടുത്തിട്ടുണ്ട്. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

കശ്മീരിനെ പരാമര്‍ശിച്ചില്ല

കശ്മീരിനെ പരാമര്‍ശിച്ചില്ല

വിജയത്തിന് ശേഷം കശ്മീര്‍ അടക്കമുള്ള എല്ലാ വിഷയങ്ങളിലും ചര്‍ച്ചയാവാമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മോദിയുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഈ വിഷയത്തില്‍ ഇമ്രാന്‍ മൗനം പാലിക്കുന്നതാണ് കണ്ടത്. ഇന്ത്യയെ പ്രകോപിപ്പിക്കുന്ന കാര്യങ്ങള്‍ തന്റെ സംഭാഷണത്തില്‍ ഉണ്ടാവരുതെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതേസമയം സ്വന്തം താല്‍പര്യങ്ങള്‍ മാറ്റിനിര്‍ത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനും ഉഭയ കക്ഷി ബന്ധത്തിനുമാണ് ഇമ്രാന്‍ ഖാന്‍ പ്രാധാന്യം നല്‍കുന്നത്.

ദാരിദ്ര്യ നിര്‍മാര്‍ജനം

ദാരിദ്ര്യ നിര്‍മാര്‍ജനം

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നതെന്ന് മോദി വ്യക്തമാക്കി. ദക്ഷിണേഷ്യയുടെ വികസനവും പ്രധാന അജണ്ടയാണ്. യുദ്ധം ദുരന്തങ്ങള്‍ക്ക് വഴിവെക്കുമെന്നും സമാധാനമാണ് പാകിസ്താന്‍ ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ മോദിയോട് പറഞ്ഞു. അതേസമയം 2015 ഡിസംബറില്‍ മോദിയും ഇമ്രാന്‍ ഖാനും ദില്ലിയില്‍ വച്ച് സംസാരിച്ചതിന് ശേഷം ആദ്യമായിട്ടാണ് മോദി അദ്ദേഹത്തെ വിളിച്ച് സംസാരിക്കുന്നത്. ഇരുവരും നേരത്തെ തന്നെ നല്ല ബന്ധത്തിലായിരുന്നു.

തീവ്രവാദം അവസാനിപ്പിക്കണം

തീവ്രവാദം അവസാനിപ്പിക്കണം

ഇന്ത്യ-പാകിസ്താന്‍ ബന്ധം പുതിയൊരു തലത്തിലേക്ക് കടക്കുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇനി ഇന്ത്യ ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന ഒരു കാര്യമാണ് തീവ്രവാദം അവസാനിപ്പിക്കണമെന്ന കാര്യം. എന്നാല്‍ ഇതുവരെ അത് നിയന്ത്രിക്കാന്‍ പാകിസ്താന് സാധിച്ചില്ല. സൈന്യത്തിന്റെ സഹായത്തോടെ ഇമ്രാന്‍ ഖാന്‍ ഭരിക്കുന്നിടത്തോളം കാലം ഇപ്പറഞ്ഞതൊക്കെ സാധ്യമാകുമോയെന്നാണ് അറിയേണ്ടത്. എന്നാല്‍ ഇമ്രാന്‍ ഖാന്‍ വാക്കുപാലിക്കുകയാണെങ്കില്‍ മോദിയുടെ നയതന്ത്ര വിജയമായി അതിനെ വിശേഷിപ്പിക്കാം.

ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം!! ദുരൂഹ നീക്കങ്ങള്‍ഖത്തറിനെ അപമാനിക്കാന്‍ നീക്കം; ഫുട്‌ബോള്‍ മല്‍സരവേദി മാറ്റാനും ശ്രമം!! ദുരൂഹ നീക്കങ്ങള്‍

അമേരിക്കയെ ഭയമില്ല.... മുട്ടുമടക്കില്ലെന്ന് ഇറാന്‍.... ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്താന്‍ റൂഹാനിഅമേരിക്കയെ ഭയമില്ല.... മുട്ടുമടക്കില്ലെന്ന് ഇറാന്‍.... ചൈനയെയും റഷ്യയെയും ഒപ്പം നിര്‍ത്താന്‍ റൂഹാനി

English summary
Modi congratulates Pakistan's Imran Khan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X