കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്ധവിന് മോദിയുടെ അഭിനന്ദനം: മോദിയ്ക്കം സോണിയയ്ക്കും മൻമോഹനും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണം!!

Google Oneindia Malayalam News

മുംബൈ: ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ഫോൺ മുഖേനയാണ് ഉദ്ധവ് താക്കറെ ക്ഷണിച്ചത്. ഇതിന് പുറമേ ക്ഷണക്കത്തും പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. ശിവസേന- ബിജെപി സഖ്യം തകർന്നതിന് ശേഷം ആദ്യമായാണ് ഇരു നേതാക്കളും സംസാരിക്കുന്നത്.

 ഉപമുഖ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും എൻസിപിക്ക്: സ്പീക്കർ കോൺഗ്രസിന്, അന്തിമ ധാരണ ഇങ്ങനെ.. ഉപമുഖ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും എൻസിപിക്ക്: സ്പീക്കർ കോൺഗ്രസിന്, അന്തിമ ധാരണ ഇങ്ങനെ..

കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയെയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെയും ഉദ്ധവ് താക്കറെയുടെ മകൻ നേരിട്ടെത്തി സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചിരുന്നു. എന്നാൽ സത്യപ്രതിജ്ഞാ ചടങ്ങിന് സോണിയ എത്തിയേക്കില്ല. എന്നാൽ തന്നെ പ്രതിനിധീകരിച്ച് പ്രധാനപ്പെട്ട ആരെയങ്കിലും അയയ്ക്കുമെന്ന് സോണിയ അറിയിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. സോണിയാ- ആദിത്യ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ കോൺഗ്രസാണ് ഔദ്യോഗിക അക്കൌണ്ടിൽ നിന്ന് ട്വീറ്റ് ചെയ്തത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും ഉദ്ധവ് താക്കറെയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനെത്തും.

adithyasonia-15

എൻസിപി നേതാക്കളായ ജയന്ത് പാട്ടീൽ, ഛഗൻ ബുജ് ലാൽ എന്നിവരും ഉദ്ധവ് താക്കറെയ്ക്കൊപ്പം വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ശിവസേന നേതാക്കളാ സുഭാഷ് ദേശായി, ഏക്നാഥ് ഷിൻഡെയും ഇതേ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. അതേസമയം അജിത് പവാർ ഉപമുഖ്യമന്ത്രിയാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോൺഗ്രസിൽ നിന്ന് അശോക് ചവാനും ബാലാസാഹേബ് തോരട്ടുമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്.

യുവസേന തലവനായ ആദിത്യ താക്കറെ ഉൾപ്പെടെയുള്ള എംഎൽഎമാരാണ് ബുധനാഴ്ച രാവിലെ മുംബൈയിൽ വെച്ച് സത്യപ്രതിജ്ഞ ചെയ്തത്. സെൻട്രൽ മുംബൈയിലെ വോർളിയിൽ നിന്നാണ് കന്നിയങ്കത്തിനിറങ്ങിയ ആദിത്യ താക്കറെ വിജയിച്ചത്. ശിവസേന സെക്രട്ടറി മിലിന്ദ് നവരേക്കർക്കൊപ്പമാണ് സോണിയാ ഗാന്ധിയെയും മൻമോഹൻ സിംഗിനെയും ക്ഷണിക്കാനെത്തിയത്. ശിവസേനയ്ക്കും കോൺഗ്രസിനും എൻസിപിക്കും പുറമേ ചെറു പാർട്ടികളും മഹാ വികാസ് അഘാഡിയുടെ ഭാഗമായിത്തീരും.

English summary
Modi congratulates Uddhav Thackeray as he invites PM for swearing-in ceremony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X