കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐഎന്‍എസ് വിരാട് രാജീവ് ഗാന്ധിക്ക് അവധി ആഘോഷിക്കാനുള്ള സ്വകാര്യ വാഹനമെന്ന് നരേന്ദ്രമോദി

  • By Desk
Google Oneindia Malayalam News

ദില്ലി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് നേരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കാതെ പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിക്കാരനായ പ്രധാനമന്ത്രി എന്ന വിശേഷണത്തിലും നിര്‍ത്താതെ പുതിയ ആരോപണങ്ങള്‍ ഉന്നയിക്കയാണ് മോദി. യുദ്ധക്കപ്പലായ ഐഎന്‍എസ് വിരാട് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് പ്രൈവറ്റ് ടാക്‌സി ആയിരുന്നു എന്നാണ് മോദി ബുധനാഴ്ച പറഞ്ഞത്. ദില്ലിയിലെ രാംലീല മൈതാനിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോദി പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ദില്ലിയിലെ ഏഴ് മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്ത റാലിയാണിത്.

രാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വം; ഹര്‍ജി സുപ്രീംകോടതി തള്ളി, കഴമ്പില്ലെന്ന് കോടതിരാഹുല്‍ ഗാന്ധിയുടെ വിദേശ പൗരത്വം; ഹര്‍ജി സുപ്രീംകോടതി തള്ളി, കഴമ്പില്ലെന്ന് കോടതി

കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധി മിലിറ്ററി എന്റെ സ്വകാര്യ സ്വത്തല്ലെന്ന് പറയുന്നു, എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ഐഎന്‍എസ് വിരാട് സ്വകാര്യവാഹനമായാണ് ഉപയോഗിക്കുന്നത്. അദ്ദേഹം വിനോദത്തിനായി ഉപയോഗിക്കുകയായിരുന്നു ഐഎന്‍എസ് വിരാട്. രാജീവ് ഗാന്ധിയുടെ കാലത്ത് അതിര്‍ത്തി കാക്കാന്‍ നിയോഗിച്ച് ഐഎന്‍എസ് വിരാട് ഗാന്ധി കുടുംബത്തിനായാണ് പ്രവര്‍ത്തിച്ചിരുന്നത്. രാജീവ് ഗാന്ധിയുടെ വിദേശികളായ ബന്ധുക്കളും എത്തി അവധി ആഘോഷിച്ചിരുന്നത് വിരാടിലാണ്. ഇത് ദേശീയ സുരക്ഷ ലംഘനമായിരുന്നില്ലേ, മിലിറ്ററി കോപ്റ്റര്‍ വിദേശികള്‍ സന്ദര്‍ശിക്കുക എന്നത് സുരക്ഷയെ ലംഘിക്കുകയില്ലേ.

13-1436770320-modi-3

ദില്ലി ഗവണ്‍മെന്റിന് നേരെയും കടുത്ത വാക്കിലായിരുന്നു മോദിയുടെ വിമര്‍ശനം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളൊന്നും തന്നെ കേജ്രിവാള്‍ ഗവണ്‍മെന്റ് ദില്ലിയില്‍ നടപ്പിലാക്കിയില്ല. കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ്മാന്‍ ഭാരത് പദ്ധതി ദില്ലിയില്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ഇന്ത്യയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടി സംഘങ്ങളെ ഉണ്ടാക്കുകയാണ് ദില്ലിയില്‍. ഇത് അവസാനിപ്പിക്കാന്‍ ദില്ലിയില്‍ ബിജെപി അധികാരത്തിലെത്തണമെന്നും മോദി പറഞ്ഞു.

English summary
Modi continue his attack on Rajiv Gandhi, Rajiv Gandhi used INS Virat as personal taxi says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X