നരേന്ദ്ര മോദി പാകിസ്താനില്‍ വെടിയേറ്റ് മരിക്കുമായിരുന്നു?
മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച വെടിയേറ്റ് മരിക്കാന്‍ സാധ്യതയുണ്ടായിരുന്നു എന്ന് മറാത്തി സാഹിത്യകാരന് ശ്രീപാല് സാബ്നിന്റെ വാക്കുകള്‍ വിവാദമാകുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ അപ്രതീക്ഷിത പാകിസ്താന് സന്ദര്‍ശനത്തിനിടെ മോദി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് മറാത്താ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൂടിയായ പ്രമുഖ പണ്ഡിതന് ശ്രീപാല് സാബ്നിസ് പറഞ്ഞത്.
പിമ്പ്രി ചിഞ്ച് വാദിലെ കോളജില്‍ സംസാരിക്കവേയാണ് ഇദ്ദേഹം വിവാദ പരാമര്‍ശം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സാബ്നിസിന്റെ വാക്കുകള്‍ക്കെതിരെ മഹാരാഷ്ട്ര ബി ജെ പി ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സാബ്നിസ് സാഹിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി, അതാണ് നല്ലതെന്ന് ബി ജെ പി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. വിവാദം വന്ന വഴി ഇങ്ങനെ.

മോദിയെ അംഗീകരിക്കില്ല
ഗുജറാത്ത് കലാപക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ താന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ബുദ്ധനെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും സംസാരിക്കുകയും പാകിസ്താനില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദിയുമായി തനിക്ക് പ്രശ്നമൊന്നുമില്ല.

വധഭീഷണിയെന്ന് പരാതി
മോദിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ തനിക്ക് വധഭീഷണി ലഭിച്ചു എന്നാരോപിച്ച് മറാത്ത്വാഡയിലെ ഉമര്‍ഗ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്

പറഞ്ഞത് പറഞ്ഞത് തന്നെ
തന്നെ ബി ജെ പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പറഞ്ഞ വാക്ക് പിന്‍വലിക്കുന്ന പ്രശ്നമില്ല. പറഞ്ഞത് പറഞ്ഞത് തന്നെ. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണെന്നും ഇദ്ദേഹം പറയുന്നു

ബി ജെ പി പ്രശ്നമുണ്ടാക്കുന്നോ
ബി ജെ പി അനാവശ്യമായി പ്രശ്നമുണ്ടാക്കുകയാണ് എന്നാണ് സാബ്നിസിന്റെ വാദം. അടുത്താഴ്ചയാണ് മറാത്താ സാഹിത്യ സമ്മേളനം നടക്കുക.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications