കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി പാകിസ്താനില്‍ വെടിയേറ്റ് മരിക്കുമായിരുന്നു?

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച വെടിയേറ്റ് മരിക്കാന്‍ സാധ്യതയുണ്ടായിരുന്നു എന്ന് മറാത്തി സാഹിത്യകാരന്‍ ശ്രീപാല്‍ സാബ്‌നിന്റെ വാക്കുകള്‍ വിവാദമാകുന്നു. കഴിഞ്ഞ ആഴ്ച നടത്തിയ അപ്രതീക്ഷിത പാകിസ്താന്‍ സന്ദര്‍ശനത്തിനിടെ മോദി കൊല്ലപ്പെടാന്‍ സാധ്യതയുണ്ടായിരുന്നു എന്നാണ് മറാത്താ സാഹിത്യ സമ്മേളനത്തിന്റെ അധ്യക്ഷന്‍ കൂടിയായ പ്രമുഖ പണ്ഡിതന്‍ ശ്രീപാല്‍ സാബ്‌നിസ് പറഞ്ഞത്.

പിമ്പ്രി ചിഞ്ച് വാദിലെ കോളജില്‍ സംസാരിക്കവേയാണ് ഇദ്ദേഹം വിവാദ പരാമര്‍ശം നടത്തിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സാബ്‌നിസിന്റെ വാക്കുകള്‍ക്കെതിരെ മഹാരാഷ്ട്ര ബി ജെ പി ശക്തമായി രംഗത്ത് വന്നിട്ടുണ്ട്. സാബ്‌നിസ് സാഹിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പറഞ്ഞാല്‍ മതി, അതാണ് നല്ലതെന്ന് ബി ജെ പി വക്താവ് മാധവ് ഭണ്ഡാരി പറഞ്ഞു. വിവാദം വന്ന വഴി ഇങ്ങനെ.

മോദിയെ അംഗീകരിക്കില്ല

മോദിയെ അംഗീകരിക്കില്ല

ഗുജറാത്ത് കലാപക്കാലത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ താന്‍ അംഗീകരിക്കുന്നില്ല. എന്നാല്‍ ബുദ്ധനെക്കുറിച്ചും ഗാന്ധിയെക്കുറിച്ചും സംസാരിക്കുകയും പാകിസ്താനില്‍ സന്ദര്‍ശനം നടത്തുകയും ചെയ്യുന്ന പ്രധാനമന്ത്രി മോദിയുമായി തനിക്ക് പ്രശ്‌നമൊന്നുമില്ല.

വധഭീഷണിയെന്ന് പരാതി

വധഭീഷണിയെന്ന് പരാതി

മോദിക്കെതിരെ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ തനിക്ക് വധഭീഷണി ലഭിച്ചു എന്നാരോപിച്ച് മറാത്ത്വാഡയിലെ ഉമര്‍ഗ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്

പറഞ്ഞത് പറഞ്ഞത് തന്നെ

പറഞ്ഞത് പറഞ്ഞത് തന്നെ

തന്നെ ബി ജെ പിക്കാര്‍ ഭീഷണിപ്പെടുത്തുന്നുണ്ട്. എന്നാല്‍ പറഞ്ഞ വാക്ക് പിന്‍വലിക്കുന്ന പ്രശ്‌നമില്ല. പറഞ്ഞത് പറഞ്ഞത് തന്നെ. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശമാണെന്നും ഇദ്ദേഹം പറയുന്നു

ബി ജെ പി പ്രശ്‌നമുണ്ടാക്കുന്നോ

ബി ജെ പി പ്രശ്‌നമുണ്ടാക്കുന്നോ

ബി ജെ പി അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയാണ് എന്നാണ് സാബ്‌നിസിന്റെ വാദം. അടുത്താഴ്ചയാണ് മറാത്താ സാഹിത്യ സമ്മേളനം നടക്കുക.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Maha academic say Prime Minister could've been killed in Lahore last week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X