ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്ന് നരേന്ദ്രമോദി
ദില്ലി: മുന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെയും, ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും, ഇന്ദിരയുടെയുമൊക്കെ വാക്കുകള്‍ കടമെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി കോണ്‍ഗ്രസിനെ പരിഹസിച്ചു. പാര്‍ലമെന്റ് നടപടികള്‍ പ്രതിപക്ഷം തടസ്സപ്പെടുത്തുമ്പോള്‍ രാജ്യം ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ മോദി ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെയും വിമര്‍ശിച്ചു.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് മറുപടി നല്‍കുകയായിരുന്നു മോദി. ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് കേരള സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നാണ് മോദി പറഞ്ഞത്. പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്തുമ്പോള്‍ ജനങ്ങളുടെ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് മറ്റുള്ളവര്‍ക്ക് നഷ്ടപ്പെടുന്നതെന്നും മോദി പറഞ്ഞു.

സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള വേദിയാണ് പാര്‍ലമെന്റ്. സ്വയം പ്രതിരോധിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണ്. ഇത് രാജീവ് ഗന്ധിയുടെ വാക്കുകളാണെന്നും അദ്ദേഹം പറഞ്ഞു. വിമര്‍ശനങ്ങളെക്കാള്‍ കൂടുതല്‍ തനിക്കെതിരെ ഉയരുന്നത് ആരോപണങ്ങളാണ്. ഇതിനെിരെ പ്രതികരിക്കേണ്ടത് എങ്ങനെയാണെന്ന് തനിക്കറിയില്ലെന്നും മോദി പറഞ്ഞു.
ചിലയാളുകള്‍ കാലം കൊണ്ട് പഠിക്കും. എന്നാല്‍, ചിലര്‍ക്ക് അതുമില്ലെന്നാണ് മോദി പറഞ്ഞത്. പ്രായം കുറേയായെങ്കിലും രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും കാര്യങ്ങള്‍ മനസിലാക്കാനുള്ള പ്രാപ്തി വന്നിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി. ബില്ലുകള്‍ പാസാക്കാന്‍ പ്രതിപക്ഷം സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
തുടരെ സഭ തടസ്സപ്പെടുത്തുന്നത് അപകര്‍ഷതാബോധം കൊണ്ടാണെന്നും മോദി പറയുകയുണ്ടായി. മുന്‍ സര്‍ക്കാരിന്റെ തെറ്റുകളൊന്നും പുറത്തുവരാതിരിക്കാന്‍ വേണ്ടിയാണിതെന്നും മോദി ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications