സോണിയയെ വിദേശി എന്ന് വിളിച്ചതില്‍ മോഡിക്ക് നിരാശ
അഹമ്മദാബാദ്: വിദേശ വംശജയായ യു പി എ അധ്യക്ഷ സോണിയാഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകരുതെന്ന നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന സുഷമ സ്വരാജിന്റെ പ്രസ്താവനയില്‍ നരേന്ദ്രമോഡിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവിന്റെ സോണിയാ വിരുദ്ധ പാരമര്‍ശങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മോഡി പറയുന്നത് സോണിയയുടെ പൗരത്വമല്ല പ്രധാന പ്രശ്‌നമെന്നാണ്.
കോണ്‍ഗ്രസ് നയിക്കുന്ന യു പി എ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും അഴിമതിയുമാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടത്. അല്ലാതെ സോണിയാ ഗാന്ധിയുടെ പൗരത്വത്തെക്കുറിച്ചല്ല. അത് ഒരു പഴകിയ വിഷയമാണ് എന്നാണ് മോഡിയുടെ വാദം. പുതിയ കാര്യങ്ങൡ ശ്രദ്ധയൂന്നിവേണം കോണ്‍ഗ്രസിനെ ആക്രമിക്കാനെന്നും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി കരുതുന്നു.

സോണിയ പ്രധാനമന്ത്രിയാവുകയാണെങ്കില്‍ തലമുണ്ഡനം ചെയ്യുക തന്നെ ചെയ്യുമെന്നായിരുന്നു സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്. ഇക്കാര്യത്തില്‍ 2004 ലെ തന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ എന്ന നിലയില്‍ അവരെ ബഹുമാനിക്കുന്നു. എന്നാല്‍ അവര്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത് അംഗീകരിക്കാനാകില്ല.
വിദേശഭരണത്തിന്‍ കീഴിലായിരുന്നു 150 വര്‍ഷത്തോളം ഇന്ത്യ. നിരവധി പേരുടെ ജീവന്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ബലികൊടുത്തിട്ടുണ്ട്. സ്വാതന്ത്ര്യം കിട്ടി 60 വര്‍ഷം കഴിഞ്ഞിട്ടും രാജ്യം ഭരിക്കാന്‍ ഒരു വിദേശി വരുന്നത് അംഗീകരിക്കാനാവില്ലെന്നും അവര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബി ജെ പി ഉയര്‍ത്തിക്കൊണ്ടുവരുന്ന ആരോപണങ്ങളില്‍ ഒന്നാണ് സോണിയാഗാന്ധിയുടെ വിദേശിബന്ധം.












Click it and Unblock the Notifications