കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹലോ ഇത് ഛായ നഴ്‌സാണോ, ആശുപത്രി അധികൃതരെ അമ്പരിപ്പിച്ച് മോദി, നേരിട്ട് വിളിച്ചു, ചോദിച്ചത് ഇങ്ങനെ

Google Oneindia Malayalam News

പൂനെ: കോവിഡിനെതിരെ രാജ്യം പൊരുതുന്ന വേളയില്‍ ആശുപത്രി അധികൃതരെ അമ്പരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പൂനെയിലെ നായിഡു ആശുപത്രിയിലേക്ക് മോദി നേരിട്ട് വിളിച്ചു. ഇവിടെ കോവിഡ് രോഗികളെ പരിചരിക്കുന്നുണ്ട്. ആശുപത്രി ചെയ്ത നല്ല പ്രവര്‍ത്തികളെയും മോദി അഭിനന്ദിച്ചു. ഈ ആശുപത്രിയിലെ നഴ്‌സായ ഛായ ജഗ്തപിനെയാണ് മോദി വിളിച്ചത്. ഇവര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നേരിട്ട് വിളിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ മോദിയുമായി സംസാരിച്ചത്. ഈ സംഭാഷണം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പരിധിയിലാണ് ഈ ആശുപത്രിയുള്ളത്.

1

മറാത്തിയിലാണ് മോദി ആദ്യം സംസാരിച്ചത്. ഛായ നഴ്‌സിനോട് സുഖ വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. നഴ്‌സിന്റെ കുടുംബം മകളെ കുറിച്ച് ഭയപ്പെടുമ്പോള്‍ എങ്ങനെയാണ് അത് ഇല്ലാതാക്കുകയെന്ന് മോദി ചോദിച്ചു. കൊറോണയില്‍ രാജ്യം മുഴുവന്‍ ഭീഷണി നേരിടുമ്പോഴാണ് മോദി ഇത്തരമൊരു ചോദ്യം ആരോഗ്യപ്രവര്‍ത്തകയോട് ചോദിച്ചു. തന്റെ കുടുംബത്തിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്് അവര്‍ പറഞ്ഞു. എന്നാല്‍ ഇത് നമ്മുടെ ജോലിയാണ്. രോഗികളെ ഈ അവസരത്തില്‍ നമ്മള്‍ തന്നെ പരിചരിക്കണം. രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കുന്നുണ്ടെന്നും ഛായ പ്രധാനമന്ത്രിയെ അറിയിച്ചു.

അതേസമയം ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നേരത്തെ കൈകൊട്ടി അഭിനന്ദനം അറിയിക്കണമെന്ന് മോദി പറഞ്ഞിരുന്നു. തന്റെ സര്‍ക്കാര്‍ ഇവരെ കുറിച്ച് ബോധവാന്‍മാരാണെന്ന് തെളിയിക്കുക കൂടിയാണ് പ്രധാനമന്ത്രി ചെയ്തിരിക്കുന്നത്. ഈ ആശുപത്രിയില്‍ അഡ്മിറ്റായ ഏതെങ്കിലും രോഗികള്‍ ഭയപ്പെടുന്നുണ്ടോ എന്ന ചോദ്യവും മോദി നഴ്‌സിനോട് ചോദിച്ചു. എല്ലാവരുമായും സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആരും ഭയപ്പെടേണ്ടതില്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഒന്നും സംഭവിക്കില്ലെന്നും രോഗം ഭേദമാവുമെന്നും ഇവരോട് പറഞ്ഞു. പലരുടെയും പരിശോധനാ ഫലം നെഗറ്റീവായതോടെ ആത്മവിശ്വാസം തിരിച്ചുവന്നിട്ടുണ്ടെന്നും ഛായ നഴ്‌സ് പറഞ്ഞു.

കൊറോണ റിപ്പോര്‍ട്ട് പോസിറ്റീവായ രോഗികള്‍ക്ക് കൂടി ആത്മവീര്യം പകരാന്‍ നഴ്‌സുമാരും ഡോക്ടര്‍മാരും ശ്രമിക്കുന്നുണ്ടെന്ന് ഇവര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. അതേസമയം ഏഴ് പേര്‍ കോവിഡ് ഭേദമായി ആശുപത്രി വിട്ടെന്നും ഇവര്‍ അറിയിച്ചു. കൊറോണയ്‌ക്കെതിരെ എല്ലാം മറന്ന് പ്രവര്‍ത്തിക്കുന്ന ലക്ഷകണക്കിന് മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് എന്തെങ്കിലും സന്ദേശം നല്‍കാനുണ്ടോ എന്നും ഇവരോട് മോദി ചോദിച്ചു. ആരും ഭയപ്പെടേണ്ട കാര്യമില്ല. ഈ രോഗത്തെ നമ്മള്‍ തുരത്തിയോടിക്കും. ഇതില്‍ നമ്മുടെ രാജ്യം വിജയിക്കും. എല്ലാ ആശുപത്രികള്‍ക്കും അവിടെയുള്ള സ്റ്റാഫുകള്‍ക്കുമുള്ള സന്ദേശം ഇതാണെന്നും നഴ്‌സ് പറഞ്ഞു.

Recommended Video

cmsvideo
മാലാഖയെന്ന് വിളിക്കണ്ട, മനുഷ്യത്വം കാണിച്ചാല്‍ മതി | Oneindia Malayalam

അതേസമയം ഛായയെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു. മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയതെന്നും, നിങ്ങളെ പോലുള്ള നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും ഇപ്പോള്‍ കൊറോണയ്‌ക്കെതിരെ പോരാടുകയാണ്. നിങ്ങളുടെ അനുഭവങ്ങള്‍ പറഞ്ഞതിലും അത് കേള്‍ക്കാനായതിലും സന്തോഷമെന്നും മോദി പറഞ്ഞു. താന്‍ എന്റെ ജോലി മാത്രമാണ് ചെയ്യുന്നതെന്നും, എന്നാല്‍ നിങ്ങള്‍ രാജ്യത്തെയാണ് സേവിക്കുന്നതെന്നും, ഞങ്ങള്‍ പ്രധാനമന്ത്രിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഛായ പറഞ്ഞു. മോദിയെ പോലൊരു പ്രധാനമന്ത്രിയെ ലഭിച്ചതില്‍ നമ്മള്‍ ഭാഗ്യവാന്‍മാരാണെന്നും അവര്‍ പറഞ്ഞു.

English summary
modi dials pune nurse to boost morale to fight against coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X