• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

മഹാരാഷ്ട്രയിൽ കാര്യങ്ങൾ കലങ്ങിമറിയുന്നു; ഒന്നും മിണ്ടാതെ മോദി, നാസിക്കിൽ ശിവസേനയെ മറന്നു

നാസിക്: ലോക്സഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ ആത്മവിശ്വാസത്തിലാണ് മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാൻ ബിജെപി ഒരുങ്ങുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നീ മൂന്ന് സംസ്ഥാനങ്ങളിലും ഭരണത്തുടർച്ചയിൽ കുറഞ്ഞതൊന്നും ബിജെപി ലക്ഷ്യം വയ്ക്കുന്നില്ല. പ്രതിപക്ഷത്തിന്റെ തകർന്ന സംഘടനാ സംവിധാനങ്ങളും മുൻനിര നേതാക്കളുടെ കൊഴിഞ്ഞുപോക്കും ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കുന്നുണ്ട്.‌‌‌

നവംബര്‍ 26 നുള്ളില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ നിലംപതിക്കും; ബിജെപിയുടെ ആശങ്കകളേറ്റി സ്വാമിയുടെ പ്രവചനം

മഹാരാഷ്ട്രയിൽ ബിജെപിയുടെ ശക്തരായ സഖ്യകക്ഷിയാണ് ശിവസേന. ലോക്സഭ തിരഞ്ഞെടുപ്പിൽ ശിവസേനയുമായി സഖ്യം രൂപികരിക്കാൻ വിട്ടുവീഴ്ചകൾക്ക് തയ്യാറായ ബിജെപി നേതൃത്വം പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേനയ്ക്ക് മുമ്പിൽ വിട്ടുവീഴ്ചകൾ വേണ്ടെന്ന നിലപാടിലാണ്. സീറ്റുകൾ തുല്യമായി വീതിക്കണമെന്ന ശിവസേനയുടെ ആവശ്യത്തോട് ബിജെപി മുഖം തിരിച്ച് നിൽക്കുകയാണ്. ഇതിനിടെ നാസിക്കിലെ റാലിയിൽ ശിവസേനയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ പ്രധാനമന്ത്രി മടങ്ങിയത് നേതൃത്വത്തെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.

 50: 50 ഫോർമുല

50: 50 ഫോർമുല

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും സീറ്റ് വിഭജനത്തിൽ 50-50 ഫോർമുല സ്വീകരിക്കണമെന്ന നിലപാട് ശിവസേന മുന്നോട്ട് വെച്ചിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടിയ കൂറ്റൻ വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ആ ഫോർമുല ഇനിയും മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന നിലപാടിലാണ് ബിജെപി നേതൃത്വം. 288 അംഗ നിയമസഭയിലേക്ക് 124 സീറ്റുകളിൽ കൂടുതൽ വിട്ടുതരാനാകില്ലെന്നാണ് ബിജെപിയുടെ നിലപാട്.

ശിവസേന വേണ്ട

ശിവസേന വേണ്ട

2014ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനത്തിൽ ധാരണയാകാത്തതിനെ തുടർന്ന് ബിജെപിയും ശിവസേനയും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ബിജെപി 122 സീറ്റുകളും ശിവസേന 63 സീറ്റുകളുമാണ് നേടിയത്. തുടർന്ന് ഇരുവരും സഖ്യം രൂപികരിച്ച് സർക്കാരുണ്ടാക്കി. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടർന്നെങ്കിലും പ്രതിപക്ഷത്തേക്കാൾ കൂടുതൽ ബിജെപിക്ക് തലവേദന ഉയർത്തുന്ന ഘടകകക്ഷിയായി ശിവസേന മാറിയിരുന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ജനപിന്തുണയും ആർട്ടിക്കിൾ 370 പിൻവലിച്ചതടക്കമുളള സാഹചര്യങ്ങളും തങ്ങൾക്ക് അനുകൂലമാണെന്നാണ് ബിജെപിയുടെ വിലയിരുത്തൽ ശിവസേനയുമായി സഖ്യം വേണ്ട എന്ന ആവശ്യവും പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നുണ്ട്.

 പൊട്ടിത്തെറിച്ച് ശിവസേന

പൊട്ടിത്തെറിച്ച് ശിവസേന

തുല്യമായി സീറ്റുകൾ വിഭജിക്കാമെന്ന വാദ്ഗാനത്തിൽ നിന്നും ബിജെപി പിന്നോട്ട് പോകുകയാണെന്ന് വ്യക്തമായതോടെ പൊട്ടിത്തെറിച്ചാണ് കഴിഞ്ഞ ദിവസം ശിവസേനാ നേതാക്കൾ പ്രതികരിച്ചത്. പകുതി സീററുകൾ നൽകാൻ ഭാവമില്ലെങ്കിൽ ബിജെപിയുമായി സഖ്യമില്ലെന്ന് ശിവസേനാ നേതാക്കൾ ആവർത്തിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ, മഹാരാഷട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരുടെ സാന്നിധ്യത്തിൽ തയ്യാറാക്കിയ 50-50 ഫോർമുല ബഹുമാനിക്കാൻ ബിജെപി തയ്യാറാകണമെന്നും സഞ്ജയ് റാവത്ത് അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

 ഒന്നും മിണ്ടാതെ മോദി

ഒന്നും മിണ്ടാതെ മോദി

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി കഴിഞ്ഞ ദിവസം നാസിക്കിൽ സംഘടിപ്പിച്ച ജാഥയിൽ പ്രധാന മന്ത്രി നരേനദ്ര മോദി ശിവസേനയെക്കുറിച്ച് ഒരക്ഷരം മിണ്ടാതെ മടങ്ങിയതാണ് നേതാക്കളെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുന്നത്. 50 മിനിറ്റ് നീണ്ടുനിന്ന പ്രസംഗത്തിൽ ഒരിക്കൽ പോലും ശിവസേനയെക്കുറിച്ചോ ഉദ്ധവ് താക്കറെക്കുറിച്ചോ പരാമർശിക്കാൻ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. പ്രസംഗത്തിൽ മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ എന്ന് പലകുറി ആവർത്തിച്ച അമിത് ഷാ സഖ്യസർക്കാരെന്നോ ശിവസേനയെന്നോ ഒരിക്കൽ പോലും പരാമർശിക്കാത്തത് ശ്രദ്ധേയമാണ്. പ്രധാനമന്ത്രിയുടെ നടപടി ചർച്ചചെയ്യാനായി ഉദ്ധവ് താക്കറെ മുതിർന്ന പാർട്ടി നേതാക്കളുടെ യോഗം വിളിച്ചുവെന്നാണ് വിവരം.

 വിമർശനം

വിമർശനം

അതേ സമയം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശം ശിവസേനയെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്നാണ് വിലയിരുത്തൽ. ചില പാർട്ടികൾ രാജ്യത്തെ നിയമവ്യവസ്ഥയെ മനസിലാക്കുകയോ ഭരണഘടനയിൽ വിശ്വസിക്കുകയോ ചെയ്യുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ഓർഡിനൻസ് ഇറക്കണമെന്ന താക്കറെയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ വിമർശനം. ഇതോടെ ശിവസേനയ്ക്ക് മുമ്പിൽ മുട്ടുമടക്കാൻ തയ്യാറല്ലെന്ന സൂചനയാണ് ബിജെപി നേതാക്കൾ നൽകുന്നത്. നിലവിലെ സാഹചര്യത്തിൽ സഖ്യം പിരിഞ്ഞ് ഒറ്റയ്ക്ക് മത്സരിക്കുന്നത് ശിവസേനയ്ക്ക് ഗുണം ചെയ്തേക്കില്ല.

English summary
Modi did not mention about Shivsena during his 50 minutes speech in Nashik
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more