കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇമ്രാന്‍ ഖാനൊപ്പം പച്ച തൊപ്പി ധരിച്ച് ഭക്ഷണം കഴിക്കുന്ന മോദി, പ്രചരിക്കുന്ന ചിത്രത്തിന് പിന്നില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രമാണിത്.

കോണ്‍ഗ്രസിന്‍റെ ബ്രഹ്മാസ്ത്രമായി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്? മധ്യപ്രദേശോ? ഛത്തീസ്ഗഡോ?കോണ്‍ഗ്രസിന്‍റെ ബ്രഹ്മാസ്ത്രമായി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക്? മധ്യപ്രദേശോ? ഛത്തീസ്ഗഡോ?

'മോദിയോട് ചോദിക്കൂ, പാകിസ്താന്‍റെ ബിരിയാണി എങ്ങനെയുണ്ട്' എന്ന കുറിപ്പോടെയാണ് നിരവധി പേര്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
എന്നാല്‍ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ സത്യാവസ്ഥ ഇതാണ്.

 പച്ച തൊപ്പി ധരിച്ച്

പച്ച തൊപ്പി ധരിച്ച്

ഇമ്രാന്‍ ഖാനൊപ്പം പച്ച തൊപ്പി ധരിച്ച് മോദി ഭക്ഷണം കഴിക്കുന്ന ചിത്രം ഫിബ്രവരി 14 നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച് തുടങ്ങിയത്. നിരവധി പേരാണ് ചിത്രം പങ്കുവെച്ചത്. സംവിധായകന്‍ അനുരാഗ് കശ്യപ് ഉള്‍പ്പെടെയുള്ളവരും ചിത്രം ട്വീറ്റ് ചെയ്തെന്ന് ദി പ്രിന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

 വ്യാജ ചിത്രം

വ്യാജ ചിത്രം

എന്നാല്‍ ഫോട്ടോഷോപ്പ് ചെയ്ത വ്യാജ ചിത്രമാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുന്‍ ഭാര്യ റെഹം ഖാനുമൊത്ത് ഇമ്രാന്‍ ഭക്ഷണം കഴിക്കുന്നതാണ് യഥാര്‍ത്ഥ ചിത്രം. ഈ ചിത്രത്തില്‍ നിന്ന് റെഹമിനെ വെട്ടിമാറ്റിയാണ് മോദിയെ കൂട്ടിചേര്‍ത്തിരിക്കുന്നത്.

 രാഹുല്‍ ഗാന്ധിയും

രാഹുല്‍ ഗാന്ധിയും

അതേസമയം നേരത്തേയും സമാന രീതിയില്‍ ചിത്രം പ്രചരിപ്പിച്ചിരുന്നു. അന്ന് രാഹുല്‍ ഗാന്ധിയെ ഉപയോഗിച്ചായിരുന്നു ചിത്രം പ്രചരിച്ചത്. രാഹുലിന്‍റെ പാകിസ്താന്‍ പ്രേമം എന്ന രീതിയിലായിരുന്നു സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ഈ ചിത്രം പ്രചരിപ്പിച്ചത്.

പലപ്പോഴും

2015 ലാണ് ഇമ്രാന്‍ ഖാന്‍ റെഹം ഖാനുമൊത്ത് ഭക്ഷണം കഴിക്കുന്ന ചിത്രം പങ്കുവെച്ചത്. പക്ഷേ പിന്നീട് പല തരത്തില്‍ ഈ ചിത്രം വ്യാജ രീതിയില്‍ പ്രചരിച്ചിരുന്നു.

പൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവ് ഇമ്രാനെതിരെ 1 കോടി രൂപ പിഴ ചുമത്തിപൗരത്വ പ്രതിഷേധത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവ് ഇമ്രാനെതിരെ 1 കോടി രൂപ പിഴ ചുമത്തി

രോഗി മരിച്ചതിന് ശേഷം വരുന്ന മണ്ടൻ ഡോക്ടർ, അമിത് ഷായെ പരിഹസിച്ച് മമത ബാനർജിരോഗി മരിച്ചതിന് ശേഷം വരുന്ന മണ്ടൻ ഡോക്ടർ, അമിത് ഷായെ പരിഹസിച്ച് മമത ബാനർജി

ഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപ<br>ഒരു മിനിറ്റിന് 55 ലക്ഷം രൂപ; ട്രംപിന്‍റെ ചിലവിനായി അഹമ്മദാബാദ് ചിലവിടുന്നത് 100 കോടിയോളം രൂപ

English summary
Modi didn’t have dinner with Pakistan PM Imran Khan, this is the truth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X