വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മോദി
ദില്ലി: രാജ്യത്തെ അഭിസംഭോധന ചെയ്തു സംസാരിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ബി ജെ പി എം പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി അല്ലാത്തവര്‍ ജാരസന്തതികളാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്കരണ മന്ത്രി സാധ്വി നിരഞ്ജന് ജ്യോതി പ്രസംഗിച്ചത് വിവാദത്തിലായ പശ്ചാത്തലത്തിലാണ് മോദിയുടെ ഉപദേശം.
അനാവശ്യ പദപ്രയോഗങ്ങളിലൂടെ പാര്‍ട്ടിയ്ക്കും സര്‍ക്കാറിനും ചീത്തപ്പേരുണ്ടാക്കരുതെന്നും മോദി ഉപദേശിച്ചു. ബി ജെ പി പാര്‍ലമെന്ററി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ താക്കീത്. യോഗത്തില്‍ സാധ്വി നിരഞ്ജന്റെ പേര് എടുത്തു പറഞ്ഞ് പരമാര്‍ശിച്ചില്ലെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കെ സര്‍ക്കാറിനെ അനാവശ്യ വിവാദത്തിലാക്കിയതില്‍ അദ്ദേഹം അനിഷ്ടം പ്രകടമാക്കിയെന്നാണ് അറിയുന്നത്.

അനാവശ്യകാര്യങ്ങള്‍ വിളിച്ചു പറയരുതെന്നും ഇത്തരം കാര്യറങ്ങള് താന്‍ വച്ചു പൊറുപ്പിക്കില്ലെന്നും പറഞ്ഞ മോദി ഇനി എം പിമാരോ എം എല്‍ എമാരോ വിവാദപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ നിയന്ത്രണം വേണമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി ബി ജെ പി എം പിമാരോട് ആവശ്യപ്പെട്ടതാണ്.
അതേ സമയം വിവാദ പരമാര്‍ശം നടത്തിയ സാധ്വി നിരഞ്ജന് ജ്യോതി വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യനും മുസ്ലീമും എല്ലാം രാമന്റെ മക്കളാണെന്നും ഈ ചിന്തയില്ലാത്തവര്‍ ഇന്ത്യക്കാരല്ലെന്നുമാണ് മന്ത്രിയുടെ വിവാദ പ്രസംഗം. സംഭവം വിവാദമായതോടെ ആദ്യം വിശദീകരണവുമായി പിടിച്ചു നിന്നെങ്കിലും പിന്നീട് മാപ്പ് പറയുകയായിരുന്നു.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications