കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് മോദി

  • By Aswathi
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ അഭിസംഭോധന ചെയ്തു സംസാരിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ബി ജെ പി എം പിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി ജെ പി അല്ലാത്തവര്‍ ജാരസന്തതികളാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി സാധ്വി നിരഞ്ജന്‍ ജ്യോതി പ്രസംഗിച്ചത് വിവാദത്തിലായ പശ്ചാത്തലത്തിലാണ് മോദിയുടെ ഉപദേശം.

അനാവശ്യ പദപ്രയോഗങ്ങളിലൂടെ പാര്‍ട്ടിയ്ക്കും സര്‍ക്കാറിനും ചീത്തപ്പേരുണ്ടാക്കരുതെന്നും മോദി ഉപദേശിച്ചു. ബി ജെ പി പാര്‍ലമെന്ററി യോഗത്തിലാണ് പ്രധാനമന്ത്രിയുടെ താക്കീത്. യോഗത്തില്‍ സാധ്വി നിരഞ്ജന്റെ പേര് എടുത്തു പറഞ്ഞ് പരമാര്‍ശിച്ചില്ലെങ്കിലും പാര്‍ലമെന്റ് സമ്മേളനം നടക്കെ സര്‍ക്കാറിനെ അനാവശ്യ വിവാദത്തിലാക്കിയതില്‍ അദ്ദേഹം അനിഷ്ടം പ്രകടമാക്കിയെന്നാണ് അറിയുന്നത്.

modi

അനാവശ്യകാര്യങ്ങള്‍ വിളിച്ചു പറയരുതെന്നും ഇത്തരം കാര്യറങ്ങള്‍ താന്‍ വച്ചു പൊറുപ്പിക്കില്ലെന്നും പറഞ്ഞ മോദി ഇനി എം പിമാരോ എം എല്‍ എമാരോ വിവാദപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ നിയന്ത്രണം വേണമെന്ന് നേരത്തെ തന്നെ പ്രധാനമന്ത്രി ബി ജെ പി എം പിമാരോട് ആവശ്യപ്പെട്ടതാണ്.

അതേ സമയം വിവാദ പരമാര്‍ശം നടത്തിയ സാധ്വി നിരഞ്ജന്‍ ജ്യോതി വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യനും മുസ്ലീമും എല്ലാം രാമന്റെ മക്കളാണെന്നും ഈ ചിന്തയില്ലാത്തവര്‍ ഇന്ത്യക്കാരല്ലെന്നുമാണ് മന്ത്രിയുടെ വിവാദ പ്രസംഗം. സംഭവം വിവാദമായതോടെ ആദ്യം വിശദീകരണവുമായി പിടിച്ചു നിന്നെങ്കിലും പിന്നീട് മാപ്പ് പറയുകയായിരുന്നു.

English summary
Prime Minister Narendra Modi on Tuesday disapproved of the controversial remarks by Union Minister Sadhvi Niranjan Jyoti, saying such comments were “not acceptable” and asked party MPs to refrain from those that gave a bad name to the government and the party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X