മോദിക്ക് വിക്കിലീക്സിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട
ദില്ലി: ജൂലിയന്‍ അസാഞ്ചിന്റെയും വിക്കിലീക്സിന്റെയും സര്‍ട്ടിഫിക്കറ്റ് നരേന്ദ്രമോദിക്ക് ആവശ്യമില്ലെന്ന് ബി ജെ പി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മോദിക്കോ രാജ്യത്തെ ജനങ്ങള്‍ക്കോ അസാഞ്ചിന്റെയും വിക്കിലീക്സിന്റെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. ഞങ്ങള്‍ അവരോട് സര്‍ട്ടിഫിക്കറ്റിന് ചോദിച്ചിട്ടുമില്ല - മുതിര്‍ന്ന ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി അഴിമതിരഹിതനും സത്യസന്ധനുമാണ് എന്ന തരത്തില്‍ വിക്കിലീക്സ് രേഖകള്‍ വ്യക്തമാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നയതന്ത്ര കേബിളുകളും തങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്ന് ട്വിറ്ററിലൂടെ വിക്കിലീക്സ് വ്യക്തമാക്കിയിരുന്നു.

ഇതോടെയാണ് ബി ജെ പി നേതൃത്വം വിക്കിലീക്സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വികസനമാണ് ബി ജെ പിയുടെ അജണ്ട. അത് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ബി ജെ പിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. പുരോഗതിയും സദ്ഭരണവുമാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.
മോദി സത്യസന്ധനും അഴിമതി രഹിതനുമാണ് എന്ന് വിക്കിലീക്സ് കേബിളുകളിലുണ്ട് എന്നത് ബി ജെ പി അനുഭാവികള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വന്‍ പ്രധാന്യത്തോടെ ഉപയോഗിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അങ്ങനെയൊരു രേഖ പുറത്തുവിട്ടിട്ടില്ല എന്ന് വിക്കിലീക്സ് തന്നെ വെളിപ്പെടുത്തിയത് ബി ജെ പി യെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
-
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല'












Click it and Unblock the Notifications