കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് വിക്കിലീക്‌സിന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട

Google Oneindia Malayalam News

ദില്ലി: ജൂലിയന്‍ അസാഞ്ചിന്റെയും വിക്കിലീക്‌സിന്റെയും സര്‍ട്ടിഫിക്കറ്റ് നരേന്ദ്രമോദിക്ക് ആവശ്യമില്ലെന്ന് ബി ജെ പി. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി മോദിക്കോ രാജ്യത്തെ ജനങ്ങള്‍ക്കോ അസാഞ്ചിന്റെയും വിക്കിലീക്‌സിന്റെയും സര്‍ട്ടിഫിക്കറ്റ് വേണ്ട. ഞങ്ങള്‍ അവരോട് സര്‍ട്ടിഫിക്കറ്റിന് ചോദിച്ചിട്ടുമില്ല - മുതിര്‍ന്ന ബി ജെ പി നേതാവ് മുഖ്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോദി അഴിമതിരഹിതനും സത്യസന്ധനുമാണ് എന്ന തരത്തില്‍ വിക്കിലീക്‌സ് രേഖകള്‍ വ്യക്തമാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ഒരു നയതന്ത്ര കേബിളുകളും തങ്ങള്‍ പുറത്തുവിട്ടിട്ടില്ല എന്ന് ട്വിറ്ററിലൂടെ വിക്കിലീക്‌സ് വ്യക്തമാക്കിയിരുന്നു.

BJP

ഇതോടെയാണ് ബി ജെ പി നേതൃത്വം വിക്കിലീക്‌സിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വികസനമാണ് ബി ജെ പിയുടെ അജണ്ട. അത് രാജ്യത്തെ ജനങ്ങള്‍ക്ക് അറിയാം. തിരഞ്ഞെടുപ്പില്‍ ജയിക്കാനായി ബി ജെ പിക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. പുരോഗതിയും സദ്ഭരണവുമാണ് രാജ്യത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്.

മോദി സത്യസന്ധനും അഴിമതി രഹിതനുമാണ് എന്ന് വിക്കിലീക്‌സ് കേബിളുകളിലുണ്ട് എന്നത് ബി ജെ പി അനുഭാവികള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ വന്‍ പ്രധാന്യത്തോടെ ഉപയോഗിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ അങ്ങനെയൊരു രേഖ പുറത്തുവിട്ടിട്ടില്ല എന്ന് വിക്കിലീക്‌സ് തന്നെ വെളിപ്പെടുത്തിയത് ബി ജെ പി യെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

English summary
BJP made clear that Narendra Modi does not need certificate from WikiLeaks or Julian Assange to win elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X