നരേന്ദ്ര മോദിക്ക് മുസ്ലിങ്ങള്‍ വികസിക്കേണ്ട: അസംഖാന്
ലഖ്നൊ: രാജ്യത്തെ മുസ്ലിങ്ങള്‍ വികസിക്കേണ്ട എന്ന ചിന്താഗതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്. ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ് എന്നും വിവാദനായകനായ ഖാന് പറഞ്ഞു. സാമുദായിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ മറ്റൊരു വര്‍ഗീയ വേര്‍തിരിവിന് അസംഖാന്റെ പ്രസ്താവന വഴിവെച്ചേക്കും.
ജാര്‍ഖണ്ഡിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് ഉത്തര്‍ പ്രദേശിലെ നഗരവികസന മന്ത്രി കൂടിയായ അസംഖാന് പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. മോദിക്ക് വോട്ടു ചെയ്യാത്തവര്‍ പാകിസ്താനിലെക്ക് പോകണം എന്ന ബി ജെ പി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനയെയും അസംഖാന് വിമര്‍ശിച്ചു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിംഗ് ഈ വിവാദ പ്രസ്താവന നടത്തിയത്.

എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ പാകിസ്താനിലേക്ക് പോകേണ്ടത് എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല എന്നും ഖാന് പറഞ്ഞു. ബിഹാര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന ഗിരിരാജ് സിംഗ് ഏപ്രില്‍ 19 ന് ദിയോഗഡിലാണ് മോദിക്ക് വോട്ടുചെയ്യാത്തവര്‍ പാകിസ്താനിലേക്ക് പോകണം എന്ന് പറഞ്ഞത്. ദിയോഗഡ്, ബൊക്കാറോ, പട്ന എന്നിവിടങ്ങളിലായി സിംഗിനെതിരെ മൂന്നിടത്ത് കേസുകളുണ്ട്.
ലൗ ജിഹാദ് അടക്കമുള്ള പ്രശ്നങ്ങള്‍ ഉയര്‍ത്തി ഉത്തര്‍ പ്രദേശില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയലാല് നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന് ബി ജെ പി എം പി യോഗി ആദിത്യനാഥ് പ്രസംഗിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.
-
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ്












Click it and Unblock the Notifications