കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്ക് മുസ്ലിങ്ങള്‍ വികസിക്കേണ്ട: അസംഖാന്‍

Google Oneindia Malayalam News

ലഖ്‌നൊ: രാജ്യത്തെ മുസ്ലിങ്ങള്‍ വികസിക്കേണ്ട എന്ന ചിന്താഗതിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. ഇന്ത്യയിലെ മുസ്ലിങ്ങളുടെ അവസ്ഥ വളരെ ദയനീയമാണ് എന്നും വിവാദനായകനായ ഖാന്‍ പറഞ്ഞു. സാമുദായിക പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ഉത്തര്‍ പ്രദേശില്‍ മറ്റൊരു വര്‍ഗീയ വേര്‍തിരിവിന് അസംഖാന്റെ പ്രസ്താവന വഴിവെച്ചേക്കും.

ജാര്‍ഖണ്ഡിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് ഉത്തര്‍ പ്രദേശിലെ നഗരവികസന മന്ത്രി കൂടിയായ അസംഖാന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്. മോദിക്ക് വോട്ടു ചെയ്യാത്തവര്‍ പാകിസ്താനിലെക്ക് പോകണം എന്ന ബി ജെ പി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനയെയും അസംഖാന്‍ വിമര്‍ശിച്ചു. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിംഗ് ഈ വിവാദ പ്രസ്താവന നടത്തിയത്.

azam-khanmodi

എങ്ങനെയാണ് ഇന്ത്യയിലെ മുസ്ലിങ്ങള്‍ പാകിസ്താനിലേക്ക് പോകേണ്ടത് എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല എന്നും ഖാന്‍ പറഞ്ഞു. ബിഹാര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന ഗിരിരാജ് സിംഗ് ഏപ്രില്‍ 19 ന് ദിയോഗഡിലാണ് മോദിക്ക് വോട്ടുചെയ്യാത്തവര്‍ പാകിസ്താനിലേക്ക് പോകണം എന്ന് പറഞ്ഞത്. ദിയോഗഡ്, ബൊക്കാറോ, പട്‌ന എന്നിവിടങ്ങളിലായി സിംഗിനെതിരെ മൂന്നിടത്ത് കേസുകളുണ്ട്.

ലൗ ജിഹാദ് അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉയര്‍ത്തി ഉത്തര്‍ പ്രദേശില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്. ഒരു ഹിന്ദു പെണ്‍കുട്ടിയെ മതം മാറ്റിയലാല്‍ നൂറ് മുസ്ലിം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന് ബി ജെ പി എം പി യോഗി ആദിത്യനാഥ് പ്രസംഗിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തായിരുന്നു.

English summary
Samajwadi Party leader Azam Khan lashed out at Prime Minister of India -- Narendra Modi. Khan claimed that the PM does not want Muslims to progress in the country. Leaving a comment, which may create another controversy in the country over religion, Khan claimed that people belonging to Islam have been spending miserable lives in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X